ചെന്നൈ : ദേശീയ വിദ്യാഭ്യാസ നയത്തെ പറ്റിയുള്ള സ്റ്റാലിൻ സർക്കാരിന്റെ വ്യാജപ്രചാരണങ്ങൾ പൊളിയുന്നു . ബിജെപിയുടെ എൻഇപി അനുകൂല ഒപ്പുശേഖരണ കാമ്പെയ്‌നിന് സംസ്ഥാനത്തെ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . 36 മണിക്കൂറിനുള്ളിൽ 2 ലക്ഷത്തിലധികം ആളുകളാണ് ബിജെപിയുടെ കാമ്പെയ്ന് പിന്തുണ നൽകി രംഗത്തെത്തിയത്.
അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എന്ന നിലയിൽ, സ്റ്റാലിൻ അസ്വസ്ഥനാണെന്ന് തോന്നുന്നുവെന്നും , ഒപ്പുശേഖരണ കാമ്പെയ്‌നിനെതിരായ നിങ്ങളുടെ ആക്രോശങ്ങൾ ഫലവത്താകുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ സോഷ്യൽ മീഡിയയിൽ കുറിച്ചു.
“അധികാരത്തിലായിരുന്നിട്ടും, നീറ്റിനെതിരെ ഒപ്പുശേഖരണ കാമ്പെയ്‌ൻ നടത്താൻ നിങ്ങൾക്ക് കഴിഞ്ഞില്ല, നിങ്ങളുടെ കേഡർമാർക്ക് അവർ യഥാർത്ഥത്തിൽ എവിടെയാണെന്ന് തിരിച്ചറിഞ്ഞ ശേഷം ലഘുലേഖകൾ ചവറ്റുകുട്ടയിലേക്ക് എറിയേണ്ടിവന്നു. എം.കെ. സ്റ്റാലിൻ, നിങ്ങളുടെ വ്യാജ ഹിന്ദി അടിച്ചേൽപ്പിക്കൽ നാടകം ഇതിനകം തന്നെ തുറന്നുകാട്ടപ്പെട്ടു. നിങ്ങൾക്ക് ഇതുവരെ അത് മനസ്സിലാകാത്തത് നിർഭാഗ്യകരമാണ്, അണ്ണാമലൈ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: