ന്യൂദല്‍ഹി: നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളുടെ എണ്ണം പതിനയ്യായിരംകടന്ന് മുന്നോട്ട്. 2027 ആകുമ്പോഴേക്കും 25,000ത്തിലേക്ക് ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളുടെ എണ്ണം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതുതായി അയ്യായിരം മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കൂടി അനുമതി നല്‍കിയത്. പതിനായിരം മെഡിക്കല്‍ സ്റ്റോറുകളുടെ അനുമതി കൂടി വരും നാളുകളില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കും.
പ്രതിവര്‍ഷം മരുന്നുകള്‍ക്കായി മുടക്കുന്ന 30,000 കോടി രൂപയാണ് ജന്‍ഔഷധി വന്നതോടെ ജനങ്ങള്‍ക്ക് ലാഭിക്കാനായതെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ പറഞ്ഞു. പ്രതിദിനം പത്തുലക്ഷത്തിലേറെ പേര്‍ക്ക് ഉന്നത ഗുണനിലവാരമുള്ളതും മിതമായ വിലയിലുള്ളതുമായ മരുന്നുകളാണ് ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2,047 മരുന്നുകളും 300 സര്‍ജിക്കല്‍ ഉപകരണങ്ങളും ജന്‍ഔഷധി വഴി ലഭ്യമാക്കുന്നുണ്ട്. മാര്‍ച്ച് 7 ജന്‍ഔഷധി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: