കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസ് ആരംഭിക്കാൻ ഇൻഡിഗോ എയർലൈൻസ്. ബെംഗളുരു, ചെന്നൈ സെക്ടറിൽ 30 മുതൽ ദിവസവും സർവീസുണ്ടാകും. കൊൽക്കത്ത, വിശാഖപട്ടണം, ഗോവ, ജയ്‌പുർ, അഹമ്മദാബാദ്, പുണെ സർവീസും ഉടൻ ആരംഭിക്കും. കരിപ്പൂർ വിമാനത്താവളത്തിന് പുത്തനുണർവേകുന്ന സർവീസുകളായി ഇവ മാറും.
നിലവിൽ കരിപ്പൂർ – ബെംഗളൂരു റൂട്ടിൽ ആഴ്ചയിൽ നാല് സർവീസാണ് ഇൻഡിഗോ നടത്തുന്നത്. കരിപ്പൂർ – ചെന്നൈ സെക്ടറിൽ ആഴ്ചയിൽ മൂന്നും ഹൈദരാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിലേക്ക് ദിവസവും ഓരോ സർവീസ് നിലവിലുണ്ട്. കരിപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിനും അനുമതിയായിട്ടുണ്ട്. ഗോവ, അഗത്തി സർവീസുകളും ഉടൻ തുടങ്ങും.
കരിപ്പൂരിൽ നിന്ന് ഫ്ലൈ 91 വിമാനം ഗോവ, പുണെ, ലക്ഷദ്വീപ്, ഡൽഹി എന്നിവിടങ്ങളിലേക്ക് പറക്കാൻ ഒരുങ്ങിക്കഴിഞ്ഞു. അതേസമയം കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്കാണ് പുതിയ സര്‍വീസ് ആരംഭിക്കാന്‍ ഇൻഡിഗോ എയർലൈൻസ് ഒരുങ്ങുകയാണ്. മാര്‍ച്ച് 15 മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. ഇന്‍ഡിഗോ പുതിയ സര്‍വീസ് തുടങ്ങുന്നത് പ്രവാസികള്‍ക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി-റാസല്‍ഖൈമ റൂട്ടില്‍ നേരിട്ടുള്ള സര്‍വീസ് പ്രഖ്യാപിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു. അതിനിടെ കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവര്‍ക്ക് ഉയര്‍ന്ന വിമാന നിരക്ക് നല്‍കേണ്ടി വരുന്നത് ചർച്ചയാവുകയാണ്. ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല. വിമാനയാത്രാ നിരക്ക് നിശ്ചയിക്കല്‍ നയപരമായ വിഷയം ആണെന്നും അതില്‍ തങ്ങള്‍ ഇടപെട്ടാല്‍ ഗുണത്തേക്കാള്‍ ദോഷം ഉണ്ടാകുമെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: