India

ഹോളിയുടെ നിറങ്ങൾ ഇഷ്ടമല്ലാത്തവർ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത് : തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് മുന്നറിയിപ്പ് നൽകി യോഗി ആദിത്യനാഥ്

Published by

ലക്നൗ : ഹോളിയുടെ നിറങ്ങൾ ഇഷ്ടമല്ലാത്തവർ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം ബഹുമാനിക്കണം. ഹോളി ദിനത്തിൽ സാംബാലിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഭരണകൂടം കർശന നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

അതേസമയം ഹോളി ആഘോഷ വേളയിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സാംബാൽ കോട്‌വാലി പോലീസ് സ്റ്റേഷനിൽ സമാധാന സമിതിയുടെ യോഗം നടന്നു.

നിറങ്ങളും ഇത്തരത്തിലുള്ള ഹൈന്ദവാഘോഷങ്ങളും ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഹോളി ദിനത്തിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് സംഭാൽ സർക്കിൾ ഓഫീസർ (സിഒ) അനുജ് ചൗധരി മതമൗലികവാദികളോട് ആവശ്യപ്പെട്ടു . . ഹിന്ദുക്കൾ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ആളുകൾക്ക് നേരെ നിറങ്ങൾ എറിയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ ഈ വർഷം മാർച്ച് 14 ന് വെള്ളിയാഴ്ചയാണ് ഹോളി ആഘോഷിക്കുക. എല്ലാ വെള്ളിയാഴ്ചയും മുസ്ലീങ്ങൾ ജുമ നിസ്ക്കാരം നടത്തുന്നു. അതേസമയം ഹോളി വർഷത്തിൽ ഒരിക്കൽ മാത്രമേ വരുന്നുള്ളൂ. മുസ്ലീങ്ങൾ വർഷം മുഴുവൻ ഈദിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നതുപോലെ, ഹിന്ദുക്കളും ഹോളിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.ഹോളി നിറങ്ങൾ കാരണം തന്റെ മതം ദുഷിക്കപ്പെടുമെന്ന് മുസ്ലീം സമൂഹത്തിലെ ആരെങ്കിലും കരുതുന്നുവെങ്കിൽ, ഹോളി ദിനത്തിൽ തന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കണം‘

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: yogiupholy