India

ഹിന്ദി ഭാഷാ ഒപ്പുശേഖരണ കാമ്പയിൻ നടത്തിയ തമിഴിശൈ സൗന്ദര്‍രാജനെ അറസ്റ്റ് ചെയ്തു : ഇതൊന്നും കണ്ട് ഭയക്കില്ലെന്ന് അണ്ണാമലൈ

Published by

ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയത്തെയും ത്രിഭാഷാ പ്രചാരണത്തെയും പിന്തുണച്ച് പൊതു ഒപ്പുശേഖരണ കാമ്പയിൻ നടത്തിയ തമിഴ്‌നാട് ബിജെപി വനിതാ നേതാവ് തമിഴിശൈ
സൗന്ദര്‍രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. ‘സമകൽവി എങ്കൾ ഉരിമൈ (തുല്യ വിദ്യാഭ്യാസം നമ്മുടെ അവകാശം) എന്ന പേരിലാണ് കാമ്പയിൻ നടത്തിയത്. അതേസമയം അറസ്റ്റിനു പിന്നാലെ കാമ്പയിനു പിന്തുണയും കൂടി.

അതേസമയം ഭരണകക്ഷിയായ ഡിഎംകെ സർക്കാരിന്റെ അടിച്ചമർത്തൽ നടപടിയാണിതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പറഞ്ഞു.

ത്രിഭാഷാ നയത്തെക്കുറിച്ചുള്ള ബിജെപിയുടെ ഓൺലൈൻ പ്രചാരണത്തെ സംസ്ഥാനത്തുടനീളം ഒരു ലക്ഷത്തിലധികം ആളുകൾ പിന്തുണച്ചിട്ടുണ്ടെന്നും കെ അണ്ണാമലൈ അവകാശപ്പെട്ടു. പോലീസ് നടപടി എന്തൊക്കെയായാലും തന്റെ പാർട്ടി പ്രവർത്തനങ്ങൾ തുടരുമെന്നും സർക്കാരിന് എത്ര പേരെ “നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യാൻ” കഴിയുമെന്നും അദ്ദേഹം ചോദിച്ചു

“എത്ര പേരെ അറസ്റ്റ് ചെയ്താലും തമിഴ്നാട് ബിജെപി ഭയന്ന് പിന്നോട്ട് പോകില്ല. തമിഴ്‌നാട്ടിലെ എല്ലാ വീടുകളിലും ഞങ്ങൾ കാമ്പയിൻ നടത്തും. എത്ര പേരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യാൻ കഴിയും മുഖ്യമന്ത്രി? ഞങ്ങളുടെ കഠിനാധ്വാനികളായ പ്രവർത്തകരും, നേതാക്കളും ഇന്ന് എല്ലാ ജില്ലകളിലും വീടുതോറുമുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്, അവരെ തടയാൻ നിങ്ങൾ ശ്രമിച്ചിട്ടും. അത് ഓർക്കണം :“ അണ്ണാമലൈ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by