ഭോപ്പാൽ : റമദാൻ മാസത്തിൽ മുസ്ലീം കടയുടമകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ മുസ്ലീം സമുദായത്തിലെ ആളുകളോട് നിർദ്ദേശം നൽകി ജിഹാദികൾ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വാട്ട്‌സ്ആപ്പ്, ട്വിറ്റർ വഴി സോഷ്യൽ മീഡിയയിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.
മുസ്ലീം സഹോദരീ സഹോദരന്മാരോട് ഇഫ്താർ ഇനങ്ങൾ അവരുടെ സമുദായത്തിലെ ആളുകളിൽ നിന്ന് മാത്രമേ വാങ്ങാവൂ എന്ന് അഭ്യർത്ഥിക്കുന്നതായാണ് തൻവീർ എന്ന പേരിലുള്ള ഇൻസ്റ്റയിൽ നിർദ്ദേശിക്കുന്നത്. ഇതിനു പുറമെ അബദ്ധവശാൽ പോലും ഒരു അമുസ്ലിം കടയിൽ നിന്നോ വണ്ടിയിൽ നിന്നോ ഇഫ്താറിനായി ഒന്നും എടുക്കരുത്, കാരണം വിദ്വേഷം കാരണം അവർക്ക് അതിൽ എന്തും കലർത്താൻ കഴിയും.
നിങ്ങളുടെ സമൂഹത്തിലെ വ്യാപാരികളിൽ നിന്ന് മാത്രം റമദാനിലേക്ക് അവശ്യവസ്തുക്കൾ വാങ്ങുക, നിങ്ങളുടെ ആളുകളോടൊപ്പം പെരുന്നാൾ ആഘോഷിക്കുകയെന്നും ജിഹാദി നിർദ്ദേശം നൽകിയിട്ടുണ്ട്. അതേ സമയം ഭോപ്പാലിലെ മുസ്ലീം സമുദായത്തിൽ നിന്നുള്ള ചിലർ ഇതിനെ തെറ്റാണെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: