കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്രതാരം വിദ്യ ബാലന് നിയമിതയായി. ഫെഡറല്‍ ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്. മുംബൈയിലെ ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ.് മണിയന് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.
ഏതു സംസ്ഥാനത്തു താമസിക്കുന്നവരാണെങ്കിലും ഏതു പ്രായക്കാരാണെങ്കിലും എല്ലാവരും ശ്രദ്ധിക്കുന്ന വ്യക്തിത്വമാണ് വിദ്യ ബാലനെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എം.വി.എസ്. മൂര്‍ത്തി പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡറായി വിദ്യ ബാലനെ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും മൂര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: