തൃശൂര്‍: തൃശൂരില്‍ ട്രെയിന്‍ അട്ടിമറി ശ്രമം. റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവെച്ചു. വന്‍ അപകടമാണ് ഒഴിവായത്. തൃശൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്ത് ഇന്ന് പുലര്‍ച്ചെ 4.55 ഓടെയാണ് സംഭവം.
ചരക്ക് ട്രെയിന്‍ തട്ടി തൂണ്‍ തെറിച്ചു പോവുകയായിരുന്നു. ഇവിടെ, സി.സി.ടി.വി ഇല്ലാത്ത ഇടമാണ്. ഇതിനിടെ പാളത്തിന് കേടുപാടുപറ്റിയിരിക്കുകയാണ്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഗുഡ്‌സ് ട്രെയിനിന്റെ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്.
സംഭവത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോയെന്ന് ആര്‍.പി.എഫ് അന്വേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: