മുംബൈ : മുഗൾ ചക്രവർത്തി ഔറംഗസേബിനെ പുകഴ്‌ത്തിയ സമാജ്‌വാദി പാർട്ടി എംഎൽഎ അബു ആസ്മിയെ അറസ്റ്റ് ചെയ്യുമെന്ന സൂചന നൽകി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് . അബു ആസ്മിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഇന്ന് ശിവസേന അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.തുടന്നാണ് അബു ആസ്മി ജയിലിലാകുമെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണെന്നാണ് ഫഡ്നാവിസ് പറഞ്ഞത്.
‘ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു തന്റെ ഡിസ്കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ ശിവാജി മഹാരാജിനെതിരെ എഴുതിയതിനെതിരെ നിങ്ങൾ പ്രതിഷേധിക്കുമോ? നിങ്ങൾക്ക് ധൈര്യമുണ്ടോ? ഛത്രപതി ശിവാജി മഹാരാജിന്റെ അപമാനം ഞങ്ങൾ സഹിക്കില്ല. രാജ്യത്തിനും മതത്തിനും വേണ്ടി മരിക്കാൻ തയ്യാറായ മഹാനും ശക്തനുമായ ഒരേയൊരു രാജാവേ ഉണ്ടായിരുന്നുള്ളൂ,” ഫഡ്‌നാവിസ് പറഞ്ഞു.
ഔറംഗസേബിനെ പ്രശംസിക്കുന്നത് മറാത്ത രാജാവ് ഛത്രപതി ശിവാജി മഹാരാജിനെയും അദ്ദേഹത്തിന്റെ പുത്രൻ ഛത്രപതി സംഭാജി മഹാരാജിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇന്ന് നിയമസഭയിൽ വാദം ഉയർന്നിരുന്നു.
ദേശീയ ഐക്കണുകൾക്കെതിരെ ആരും സംസാരിക്കാൻ ധൈര്യപ്പെടരുതെന്നും അവർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക