ന്യൂദല്‍ഹി: കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലും പിന്നീട് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലും തോറ്റ രാജീവ് ഗാന്ധി എങ്ങനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി? ചോദ്യമുയര്‍ത്തി കോണ്‍ഗ്രസിനെയും നെഹ്രു കുടുംബത്തെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ”രാജീവും ഞാനും ഒരുമിച്ചാണ് കേംബ്രിഡ്ജില്‍ പഠിച്ചത്. രാജീവ് അവിടെ പരാജയപ്പെടുകയായിരുന്നു. കേംബ്രിഡ്ജില്‍ പരാജയപ്പെടുകയെന്നത് തന്നെ അസാധാരണമാണ്. കാരണം എല്ലാവരേയും ഏതുവിധേയനയും പാസാക്കാന്‍ ശ്രമിക്കുന്ന സ്ഥാപനമാണ് കേംബ്രിഡ്ജ്. എന്നിട്ടും രാജീവ് ഗാന്ധി തോറ്റു. രണ്ടുതവണ തോല്‍ക്കുകയും പൈലറ്റ് ആവുകയും ചെയ്ത ഒരാള്‍ എങ്ങനെ പ്രധാനമന്ത്രി പദത്തിലെത്തിയെന്നത് തന്നെ ചിന്താകുലനാക്കി” മണിശങ്കര്‍ അയ്യര്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദത്തിലെത്തിയ രാജീവ് ഗാന്ധിക്കൊപ്പം രാഷ്‌ട്രീയത്തില്‍ സജീവമായ സംഘത്തില്‍ പെട്ട മണിശങ്കര്‍ അയ്യരുടെ തുറന്നുപറച്ചില്‍ നെഹ്‌റു കുടുംബത്തിന് കൂടൂതല്‍ നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്. അയ്യരെ കൂടാതെ അരുണ്‍ നെഹ്‌റു, സാം പിട്രോഡ തുടങ്ങിയവരും അന്ന് രാജീവിനൊപ്പം ഭരണം നിയന്ത്രിച്ചവരാണ്.
രാഹുല്‍ഗാന്ധിക്ക് ഹാര്‍വാര്‍ഡില്‍ നിന്ന് ബിരുദമുണ്ടെന്ന പ്രിയങ്കാ വാദ്രയുടെ അവകാശവാദവും നേരത്തെ വിവാദമായിരുന്നു. രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് കാലത്ത് സമര്‍പ്പിച്ച ഒരു സത്യവാങ്മൂലത്തിലും ഹാര്‍വാര്‍ഡിലെ വിദ്യാഭ്യാസ രേഖകള്‍ നല്‍കിയിട്ടില്ലെന്നും പ്രിയങ്ക കള്ളം പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ബിജെപി നേതാക്കള്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: