ഒരു ഭാര്യയെയും ഒരു കുട്ടിയെയും വളർത്താൻ പ്രയാസമുള്ള ഈ കാലത്ത്, ടാൻസാനിയയിലെ ഗ്രാമത്തിലെ ഒരു പുരുഷന് 20 ഭാര്യമാരും 104 കുട്ടികളും 144 പേരക്കുട്ടികളുമുണ്ട്. ആ ഗ്രാമത്തിൽ ആകെ താമസിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബം മാത്രമാണ്.
20 തവണയാണ് എൻജി ഏണസ്റ്റോ മുഇനുച്ചി കപിംഗ വിവാഹിതനായത്. ഒരു വീട്ടിൽ 16 ഭാര്യമാരാണ് ഇദേഹത്തിനൊപ്പം താമസിച്ചിരുന്നത് . നാല് ഭാര്യമാർ മരിച്ചു. എല്ലാവരും ഒരേ മേൽക്കൂരയ്ക്ക് കീഴെയാണ് താമസമെങ്കിലും, ഒരു ദിവസം പോലും വഴക്കിടാതെ എല്ലാവരും സമാധാനപരമായാണ് ജീവിതം നയിക്കുന്നത്.
അവരുടെ വീട് ഒരു ഗ്രാമം പോലെയാണ് പ്രവർത്തിക്കുന്നത്. എല്ലാവരും ഒരുമിച്ചാണ് പാചകം , ആഹാരം കഴിക്കുന്നതും ഒക്കെ. കപിംഗ ആദ്യമായി വിവാഹം കഴിച്ചത് 1961 ലാണ്. കുടുംബം വിപുലീകരിക്കാൻ പിതാവ് തന്നെയാണ് തന്നെ പ്രോത്സാഹിപ്പിച്ചതെന്നും , ഭാവി വിവാഹങ്ങൾക്ക് പണം നൽകിയതെന്നും കപിംഗ പറയുന്നു.
ആദ്യത്തെ അഞ്ച് വിവാഹങ്ങളുടെയും ചെലവുകൾ അദ്ദേഹത്തിന്റെ അച്ഛൻ വഹിച്ചിരുന്നു. 20 പേരിൽ 7 പേർ സഹോദരിമാരാണ്. കപിംഗയുടെ പ്രശസ്തി കാരണമാണ് അവർ ഇദ്ദേഹത്തെ വിവാഹം കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: