തൃത്താല: ഉണ്ണികളുടെ കഥ പറയുന്ന പൂതത്തിന്റെ പൊയ്മുഖമുണ്ടാക്കി പ്രാചീന കലാരൂപത്തെ ഇന്നും നെഞ്ചോടുചേര്‍ത്ത് ഉപാസിക്കുന്ന കപ്പൂര്‍ പഞ്ചായത്തിലെ വെളളാളൂര്‍ മണ്ണാര പുരയ്ക്കല്‍ പരേതനായ രാമന്റെ മകന് ജയനെ (52) കാണാന്‍ യൂറോപ്പില്‍ നിന്നുള്ള വിനോദ സഞ്ചരികള്‍ എത്തി. വളളുനാട്ടിലെ നാടന്‍ കലകളും ഇവ പാരമ്പര്യമായി കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും പഠിക്കുകയായിരുന്നു ലക്ഷ്യം. ഓസ്ട്രേിയയിലെ ഗബ്രിയോലായുടെ നേത്യത്വത്തിലുളള സംഘത്തില്‍ ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്റ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ട്.
പൂതന്റെയും തിറയുടെയും പൊയ്മുഖങ്ങള്‍ ഉണ്ടാക്കുന്നതില്‍ കഴിവ് തെളിയിച്ച ജയന് പാരമ്പര്യ തിറ, അയ്യപ്പന്‍വിളക്ക് കലാകാരന് കൂടിയാണ്. വെളളാളൂര്‍ നാടന്‍ കലാസംഘത്തില്‍ സഹോദരന് പ്രസാദിനൊപ്പം പ്രവര്‍ത്തിക്കുകയാണ്.
മുന്‍കാലങ്ങളില്‍ തിറയുടെയും പൂതന്റെയും പൊയ്മുഖങ്ങള്‍ വിലയ്ക്കുവാങ്ങിയാണ് ഉണ്ടാക്കിയിരുന്നത്. കൊത്തുപണിയില്‍ കഴിവ് തെളിയിച്ച ആശാരിമാരാണ് ഇത് നല്‍കിയിരുന്നത്. പിന്നീട് മുരുക്കുമരം ഉപയോഗിച്ച് പൂതത്തിന്റെയും വരിക്ക പ്ലാവ് ഉപയോഗിച്ച് തിറയുടെയും പൊയ്മുഖങ്ങള്‍ ജയന് കൊത്തിയുണ്ടാക്കുകയാണുണ്ടായത്.
വിദേശികള്‍ക്കുമുന്നില്‍ പൊയ്മുഖങ്ങള്‍ അണിഞ്ഞ് കളിക്കുകയും ചെയ്തു. മുരുക്കുമരം ഉപയോഗിച്ച് 13 ലേറെ പൂതന്റെ പൊയ്മുഖവും പ്ലാവ് മരം കൊണ്ടുള്ള തിറയുടെ രണ്ട് പൊയ്മുഖവും ജയന് ഉണ്ടാക്കിയിട്ടുണ്ട്. മണിക്കൂറുകളോളം ചെലവഴിച്ചാണ് ഈ സംഘം മടങ്ങിത്. ഭാര്യ നിഷ. മക്കള്‍ ഡിഗ്രി വിദ്യാര്‍ഥികളായ അഭിരാം, അര്‍ച്ചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: