കണ്ണൂര്‍: ഇരിട്ടി കരിക്കോട്ടക്കരി ടൗണിന് സമീപം കാട്ടാനയിറങ്ങി. രാവിലെ ആറോടെയാണ് ആന ഇവിടെയെത്തിയത്. വനംവകുപ്പ് വാഹനത്തെ ആന ആക്രമിക്കാന്‍ ശ്രമിച്ചു. എടപ്പുഴ റോഡിന് സമീപമാണ് ആന നിലവിലുള്ളത്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഈന്തന്ങ്കരി, എടപ്പുഴ, കൂമന്തോട് വാര്‍ഡുകളിലാണ് നിരോധനാജ്ഞ. കാട്ടാന ഇപ്പോഴും ജനവാസമേഖലയില്‍ തുടരുകയാണ്. ആനയുടെ വായുടെ ഭാഗത്ത് പരിക്കുണ്ട്.
ആന ആര്‍ആര്‍ടി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇടയ്ക്ക് വെള്ളം തളിച്ചുകൊടുക്കുന്നുണ്ട്. ഇവിടെനിന്ന് 12 കിലോമീറ്റര്‍ അകലെയാണ് വനാതിര്‍ത്തിയുള്ളത്. ആനയെ ഇവിടെനിന്ന് എങ്ങനെ തുരത്താമെന്ന് പരിശോധിച്ച് വരികയാണ്.
ചൊവ്വാഴ്ച രാത്രിയില്‍ കീഴ്പ്പള്ളി ടൗണിന് സമീപം ആനയെ കണ്ടിരുന്നു. ഇതേ ആനയാണോ ഇവിടെയെത്തിയതെന്ന് സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: