Kerala

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: പിപി ദിവ്യക്കെതിരെ കുറ്റപത്രം, തെളിവ് ദിവ്യയുടെ ഫോണിൽ നിന്നും ലഭിച്ചു!

Published by

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് പി.പി ദിവ്യയുടെ പരാമർശമെന്ന് കുറ്റപത്രം. കൊലപാതക സാധ്യതകൾ പൂർണമായും തള്ളി. കുറ്റപത്രം ഈ മാസം അവസാനം സമർപ്പിക്കും.

കേസുമായി ബന്ധപ്പെട്ട് രാസപരിശോധന ഫലം കൂടി മാത്രമാണ് ഇനി ലഭിക്കാനുള്ളത്. കുറ്റപത്രം ഈ മാസം അവസാനത്തോടെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ആണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

യാത്രയയപ്പ് യോഗത്തിൽ നവീനെ അപമാനിക്കാൻ ആസൂത്രണം നടത്തിയെന്നും, ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുള്ള തെളിവ് ദിവ്യയുടെ ഫോണിൽ നിന്നും ലഭിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.ദിവ്യയാണ് പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തിയതും. രാസപരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്. കേസിൽ 82 സാക്ഷികൾ ഉണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. സുപ്രിംകോടതിയെ സമീപിക്കുമെന്ന് കുടുംബം പറഞ്ഞിരുന്നു.

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by