കോഴിക്കോട്: രാഷ്‌ട്രീയമോ മതമോ നോക്കാതെ പ്രതികളെ സമൂഹത്തിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് താമരശേരിയിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇക് ബാൽ. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഇക്ബാൽ പറഞ്ഞു.
പ്രായപൂർത്തിയാകാത്തവരാണ് കുറ്റകൃത്യത്തിൽ പങ്കാളികളായത് എന്നതുകൊണ്ട് ശിക്ഷയിൽ കുറവുണ്ടാവരുത്. ബാലനീതി നിയമപ്രകാരമുള്ള പ്രായം 15 ആയി കുറയ്‌ക്കണം. തന്റെ അവസ്ഥ ഇനി ഒരു പിതാവിനും ഒരു കുടുംബത്തിനും ഉണ്ടാവരുത്. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ട്. കുറ്റക്കാരായ മുഴുവൻ ആളുകളെയും പോലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇക്ബാൽ പറഞ്ഞു.
അതിനിടെ അന്വേഷണ സംഘം മെറ്റയോട് വിശദീകരണം തേടി അന്വേഷണ സംഘം. കൊലപാതകം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം മെറ്റയോട് ആവശ്യപ്പെട്ടത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണസംഘം മെറ്റയ്‌ക്ക് മെയിൽ സന്ദേശം അയച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച മൊബൈലടക്കമുള്ള ഡിവൈസുകളുടെ വിവരവും പോലീസ് തേടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: