കൊച്ചി: പ്രശസ്തമായ വടകര ലോകനാര് കാവില്‍ ഇടതുപക്ഷം ഭരിക്കുന്ന വില്യാപ്പള്ളി പഞ്ചായത്തിന്റെ ഇടപെടലുകള്‍ ഹൈക്കോടതി തടഞ്ഞു.
പരിപാവനമായ ക്ഷേത്രത്തിലെ സ്റ്റേജ് ഹരിത കേരളം പരിപാടി അടക്കം പൊതുപരിപാടികള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കിയ ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണന് എന്നിവരടങ്ങിയ ബെഞ്ച് ക്ഷേത്രഭൂമിയില്‍ പഞ്ചായത്ത് നിര്‍മിച്ച ശൗചാലയങ്ങള്‍ ഏറ്റെടുത്ത് വൃത്തിയായി സൂക്ഷിച്ച് ഭക്തര്‍ക്ക് നല്‍കാനും നിര്‍ദേശിച്ചു. കെ.വി. ഗോപാലകൃഷ്ണന് അഡ്വ. വി. സജിത്കുമാര്‍ മുഖേന നല്കിയ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവുകള്‍.
ക്ഷേത്ര കോമ്പൗണ്ടിലും പരിസരത്തും വച്ചിരിക്കുന്ന ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും അടിയന്തിരമായി നീക്കാന്‍ കോടതി ഉത്തരവിട്ടു. ക്ഷേത്രത്തിലെ ചെമ്പൈ സംഗീത മണ്ഡപം
അടക്കം ദുരുപയോഗം ചെയ്യുകയാണെന്നും ക്ഷേത്രപരിപാടികള്‍ നടത്താനുള്ള വേദി പൊതുപരിപാടികള്‍ക്ക് വേദിയാക്കുകയാണെന്നും ഇത് ക്ഷേത്രാന്തരീക്ഷത്തെ തന്നെ ബാധിക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മത, ധര്‍മസ്ഥാപനങ്ങളുടെ സ്വത്തും അവയുടെ താല്പര്യങ്ങളും സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷന് ബെഞ്ച്, ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമല്ലെന്ന വാദവും ശരിവെച്ചു. ക്ഷേത്രഭൂമിയില്‍ പണിത ശൗചാലയങ്ങള്‍ പഞ്ചായത്ത് ലേലം ചെയ്യുന്നത് തടഞ്ഞാണ് കോടതി ഇവ മലബാര്‍ ദേവസ്വത്തിന് വിട്ടുനല്‍കിയത്. ചെമ്പൈ സംഗീത മണ്ഡപം
ക്ഷേത്രപരിപാടികള്ക്കു മാത്രമേ ഉപയോഗിക്കാവൂവെന്ന് നി
ര്‍ദേശിച്ച കോടതി, ഭക്തരുടെ ആരാധനാസ്വാതന്ത്ര്യം പരിപാലിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: