ന്യൂദല്‍ഹി: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച പുതിയ മിസൈലിന് മഹാഭാരതത്തില്‍ അര്‍ജുനന്റെ വില്ലായ ഗാണ്ഡീവയെന്ന് പേരിട്ടു. അസ്ത്ര എംകെ ക, അസ്ത്ര എംകെ കക ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ മിസൈലായ അസ്ത്ര എംകെ കകക എന്ന ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലിനാണ് ഈ പേരിട്ടത്.
340 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യം വരെ തകര്‍ക്കാന്‍ ഗാണ്ഡീവയ്ക്ക് സാധിക്കും. ശബ്ദത്തിനേക്കാള്‍ 4.5 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന ഇവ ഖര ഇന്ധനത്തിലാണ് (സോളിഡ് ഫ്യൂവല്‍ ഡക്റ്റഡ് രാംജെറ്റ് സിസ്റ്റം)പ്രവര്‍ത്തിക്കുന്നത്. മറ്റ് അസ്ത്ര മിസൈലുകളെ അപേക്ഷിച്ച് അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ വലിച്ചെടുത്താണ് ഇവ മുന്നോട്ടുകുതിക്കുന്നത്. അതിനാല്‍ ഭാരവും കുറവാണ്. കൂടുതല്‍ ഇന്ധനം വഹിക്കാനും സാധിക്കും. അതിനാല്‍ പ്രഹരശേഷിയും കൂടുതലാണ്. 220 കിലോഗ്രാമാണ് മിസൈലിന്റെ ഭാരം.
സുഖോയ്, തേജസ് വിമാനങ്ങളിലും, അഞ്ചാം തലമുറ യുദ്ധവിമാനമായ എഎംസിഎയിലും ഗാണ്ഡീവ ഉപയോഗിക്കാനാകും. 2024ല്‍ മിസൈലിന്റെ പരീക്ഷണങ്ങള്‍ നടത്തിയത് വിജയമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗാണ്ഡീവ മിസൈലിന്റെ വ്യാവസായിക ഉത്പാദനം ആരംഭിക്കാനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: