ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ചൊവ്വാഴ്ച 4, 2025) രാത്രി നിസാംപേട്ടിലെ തന്റെ വസതിയിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് കണ്ട അയൽക്കാർ അറിയിച്ചതിനെ തുടർന്ന് കൽപനയെ വീട്ടിൽ നിന്ന് അബോധാവസ്ഥയിൽ രക്ഷപ്പെടുത്തി. നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, അവിടെ ചികിത്സയിലാണ്.
അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. അവർ ഇത്തരമൊരു നടപടി സ്വീകരിച്ചതിന്റെ കാരണങ്ങൾ വ്യക്തമല്ല.കല്പനയുടെ ഭർത്താവ് ചെന്നൈയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്. കെപിഎച്ച്ബി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: