ശിവപുരാണത്തില്‍ പറയുന്ന വാസുകി എന്ന ശിവഭഗവാന്റെ കഴുത്തില്‍ ചുറ്റിക്കിടന്ന, പാലാഴി മഥനത്തിന് ദേവന്മാര്‍ കടകോല്‍ കടയാന്‍ ഉപയോഗിച്ച വാസുകി എന്ന സര്‍പ്പം സത്യമാണെന്ന് ശാസ്ത്രജ്ഞര്‍. ഖനിയവശിഷ്ടത്തില് നിന്നും അസ്ഥിപഞ്ചരം കണ്ടെത്തി.
ന്യൂദല്‍ഹി: ശിവഭഗവാന്റെ കഴുത്തില്‍ ചുറ്റിക്കിടക്കുന്ന സര്‍പ്പമാണ് ഹിന്ദുപുരാണത്തിലെ വാസുകി. നാഗരാജാവായും വാസുകി അറിയപ്പെടുന്നു. തലയില്‍ നാഗമണി ധരിച്ച് നടക്കുന്ന സര്‍പ്പമാണ് വാസുകി.
ദേവന്മാര്‍ പാലാഴി കടഞ്ഞപ്പോള്‍ കടകോല്‍ കടയാന്‍ ഉപയോഗിച്ചത് വാസുകിയെയാണ് എന്നും ഒരു കഥയുണ്ട്. അങ്ങിനെയെങ്കില്‍ നല്ല നീളമുള്ള സര്‍പ്പമായിരിക്കും വാസുകി. ഇപ്പോഴിതാ വാസുകി ഇന്‍ഡികസ് എന്നറിയപ്പെടുന്ന ഭാരത്തിലെ നെടുനീളന്‍ സര്പ്പത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
ഐഐടി റൂര്‍ക്കിയിലെ ശാസ്ത്രജ്ഞരാണ് വാസുകിയുടെ അസ്ഥിപഞ്ചരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു ഖനിയുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് എല്ലിന്റെ കഷണങ്ങള്‍ കിട്ടിയത്. ആദ്യം ഇത് ചീങ്കണ്ണിയുടേതായിരിക്കും എന്നാണ് കരുതിയത്. പിന്നീടാണ് സര്‍പ്പത്തിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. ഏകദേശം 50 അടി നീളം വരുന്ന സര്‍പ്പത്തിന്റെ അസ്ഥിപഞ്ചര അവശിഷ്ടങ്ങളാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
വാസുകി ഇന്‍ഡികസ് എന്ന് ഈ സര്‍പ്പത്തിന് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയത് പഴയ ഹിന്ദുപുരാണത്തെ കണക്കിലെടുത്താണ്. ശിവഭഗവാന്റെ കഴുത്തിയ പല ചുറ്റായി കിടക്കുന്നതാണ് വാസുകി എന്ന സര്‍പ്പം. 4.7 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ് വാസുകി ജീവിച്ചിരുന്നതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക