ന്യൂദല്‍ഹി: ഇന്ത്യയില്‍ 50 അടിയോളം നീളമുള്ള ഒരു സര്‍പ്പത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി ഐഐടി റൂര്‍ക്കിയിലെ ശാസ്ത്രജ്ഞര്‍. ഒരു ഖനിയുടെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ഈ എല്ലിന്‍ കഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം ഇത് ചീങ്കണ്ണിയുടേതായിരിക്കും എന്നാണ് കരുതിയത്. പിന്നീടാണ് സര്‍പ്പത്തിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. ഈ സര്‍പ്പത്തിന് ഏകദേശം 50 അടി നീളം വരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഗുജറാത്ത് സംസ്ഥാനത്തെ കച്ച് ജില്ലയിലെ പനാധ്രോ ലിഗ്നൈറ്റ് ഖനിയിലെ നരേദി രൂപീകരണത്തിന്റെ അവശിഷ്ട പാളികൾക്കുള്ളിൽ നിന്നാണ് അവശിഷ്ടം കണ്ടെത്തിയത്.
വാസുകി ഇന്‍ഡികസ് എന്ന് ഈ സര്‍പ്പത്തിന് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയത് .വാസുകി എന്ന പൊതുനാമം ഹിന്ദുമതത്തിൽ നിന്നുള്ള അതേ പേരിലുള്ള ദിവ്യ സർപ്പത്തെ പരാമർശിക്കുന്നു . പഴയ ഹിന്ദുപുരാണത്തെ കണക്കിലെടുത്താണ് ഈ പേര് നല്‍കിയത്. 4.7 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ് വാസുകി ജീവിച്ചിരുന്നതെന്ന് പറയുന്നു.
ശിവഭഗവാന്റെ കഴുത്തില്‍ ചുറ്റിക്കിടക്കുന്ന സര്‍പ്പമാണ് ഹിന്ദുപുരാണത്തിലെ വാസുകി. നാഗരാജാവായും വാസുകി അറിയപ്പെടുന്നു. തലയില്‍ നാഗമണി ധരിച്ച് നടക്കുന്ന സര്‍പ്പമാണ് വാസുകി.
ദേവന്മാര്‍ പാലാഴി കടഞ്ഞപ്പോള്‍ കടകോല്‍ കടയാന്‍ ഉപയോഗിച്ചത് വാസുകിയെയാണ് എന്നും ഒരു കഥയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: