Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിദ്യാഭ്യാസം സമാജത്തെ ധാര്‍മികമായി ഉയര്‍ത്തുന്നതാകണം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Janmabhumi Online by Janmabhumi Online
Mar 4, 2025, 04:12 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഭോപാല്‍: സമൂഹത്തെ ധാര്‍മ്മികമായി മുന്നോട്ടുനയിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭോപാല്‍ ശാരദാ വിഹാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാഭാരതി പൂര്‍ണസമയ പ്രവര്‍ത്തകരുടെ അഞ്ച് ദിവസത്തെ പരിശീലനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ സമസ്ത മേഖലകളിലും സാങ്കേതികവിദ്യ സ്വാധീനം ചെലുത്തുന്ന കാലമാണിത്. സാങ്കേതിക വിദ്യയുടെ വിനിയോഗത്തിന് മാനുഷികമായ നയം രൂപീകരിക്കണം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയില്‍ എന്ത് തെറ്റുണ്ടായാലും അത് അംഗീകരിച്ചുകൊള്ളണമെന്ന ധാരണ പാടില്ല. ഉപേക്ഷിക്കേണ്ടതിനെ ഉപേക്ഷിക്കുകയും നല്ലതിനെ സ്വീകരിക്കുകയും വേണം, മോഹന്‍ ഭാഗവത് പറഞ്ഞു.

സത്യത്തിന്റെ പാത പിന്തുടര്‍ന്ന് മൂല്യങ്ങളെ നിലനിര്‍ത്തിയതാണ് ഭാരതീയ ജീവിതത്തിന്റെ സവിശേഷത. ലോകം ഭാരതത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. മാനവികതയ്‌ക്കാതെ ദിശാബോധം പകരേണ്ട മഹത്തായ ഉത്തരവാദിത്തമാണ് നമ്മുടെ രാഷ്‌ട്രത്തിനുള്ളതെന്ന് സര്‍സംഘചാലക് പറഞ്ഞു.

വ്യക്തിയില്‍ വരുത്തുന്ന പരിവര്‍ത്തനത്തിലൂടെയേ സമാജ പരിവര്‍ത്തനം സാധ്യമാവൂ. വിദ്യാര്‍ത്ഥികളില്‍ ജീവിതമൂല്യങ്ങള്‍ പകരുന്ന വിദ്യാഭ്യാസ പദ്ധതിയാണ് വിദ്യാഭാരതിയുടെ സവിശേഷത. ഈ പ്രവര്‍ത്തനം അറിവ് നല്‍കുന്നതില്‍ മാത്രം പരിമിതപ്പെടുന്നതല്ല, അതിനുമപ്പുറം സമൂഹത്തെ ധാര്‍മ്മികമായി പുരോഗതിയിലേക്ക് നയിക്കുന്നതുമാണ്.

കാലത്തിനനുസരിച്ച് ലോകത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. ഇത് അനിവാര്യവും സ്വാഭാവികവുമാണ്. സ്വന്തം ബുദ്ധിവിശേഷംകൊണ്ട് സൃഷ്ടിക്കുന്ന ഈ മാറ്റം ഭാവാത്മകമാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും മനുഷ്യനുണ്ട്.

എല്ലാവരെയും ഒരുമിപ്പിക്കുന്നതാണ് ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷത. അത് നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. എല്ലാത്തിലും അവനവനെ കാണുന്ന, സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് താനുമെന്ന് ചിന്തിക്കുന്ന മനസുകള്‍ ഓരോ വ്യക്തിയിലും രൂപപ്പെടണം. നമ്മുടെ പരിശ്രമങ്ങള്‍ ഒരു വിഭാഗത്തിന്റെ മാത്രം ക്ഷേമത്തിനുള്ളതല്ല, മറിച്ച് മുഴുവന്‍ സമൂഹത്തിന്റെയും ക്ഷേമമാണ് ലക്ഷ്യമാക്കേണ്ടത്. നമ്മുടെ ഊര്‍ജവും വിഭവങ്ങളും സമൂഹത്തിന്റെയാകെ പുരോഗതിക്കായി സമര്‍പ്പിക്കണം. ചുറ്റുപാടും നിരവധി ആശയധാരകളുണ്ട്. വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്. വിയോജിപ്പുള്ളവരെയും ഒരുമിച്ചു കൊണ്ടുപോകും വിധം പ്രവര്‍ത്തനത്തിന്റെ ദിശ നേരെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭാരതി ദേശീയ അധ്യക്ഷന്‍ ഡി.രാമകൃഷ്ണ റാവു ആമുഖ ഭാഷണം നടത്തി.

Tags: educationRSSsocietyDR. Mohan bhagavathSpecial
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

നേതാജിയെ നെഞ്ചേറ്റിയ ഗ്രാമം

India

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: രാഷ്‌ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി

Music

ലോകത്തിന് ഇന്ത്യയെ പരിചയപ്പെടുത്തുന്ന റാപ്പർ – The HanumanKind

Editorial

റയില്‍വേയില്‍ പുതുയുഗം തുറന്ന് അമൃത് ഭാരത്

Vicharam

രാജീവ് ഗാന്ധി വധം: ഇന്ത്യൻ വിദേശ നയത്തിലെ പാളിച്ചകളും പ്രീണന രാഷ്‌ട്രീയവും

പുതിയ വാര്‍ത്തകള്‍

സത്യന്‍ അന്തിക്കാട്: ഇങ്ങനെയും ഒരു സംവിധായകന്‍

പുസ്തകപരിചയം: മലയാള സിനിമയുടെ ആധികാരിക ചരിത്രം

എൻഡിഎ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ദൽഹിയിലെത്തി, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച തുടരുന്നു

പുസ്തക പരിചയം: മന്നത്തിന്റെ ആവനാഴി

വീണ്ടും മുന്നറിയിപ്പ്; ചുരുങ്ങിയത് 200 മീറ്റർ മാറി നിൽക്കണം, അടുത്തേക്ക് പോകരുത്

മിഷേല്‍ ഫുക്കോയുടെ സാംസ്‌കാരിക അഴിച്ചുപണി

കോട്ടയത്ത് ഹിന്ദു ഐക്യവേദി കാര്യാലയമായ സത്യാനന്ദത്തില്‍ നടന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം

പട്ടികജാതി സമൂഹത്തിനു വേണ്ടി സംസാരിക്കുന്നവരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തുന്നു: മഹിളാ ഐക്യവേദി

രാജ്ഭവന്റെ പരിഗണനയിലിരിക്കുന്ന സര്‍വകലാശാലാ നിയമ ഭേദഗതി ബില്‍ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളും സെനറ്റംഗങ്ങളും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

സര്‍വകലാശാലാ നിയമ ഭേദഗതി ബില്ലിനെതിരെ ഗവര്‍ണര്‍ക്ക് നിവേദനം

സൈന്യത്തിന്റെ വീര്യത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു : മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ബദാം ഒരു നിസ്സാരക്കാരനല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies