പത്തനംതിട്ട : തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടലംഘനത്തിന്റെ പേരില്‍ ദേവസ്വം ജീവനക്കാര്‍ അടക്കം നാല് പേരെ പ്രതിയാക്കി വനം വകുപ്പ് കേസെടുത്തു. ക്ഷേത്രം മാനേജര്‍, അസിസ്റ്റന്റ് മാനേജരുടെ ചുമതല വഹിക്കുന്ന ജീവനക്കാരി, ആന ഉടമ, പാപ്പാന് എന്നിവരാണ് പ്രതികള്‍. സംഭവത്തെത്തുടര്‍ന്ന് ഉപദേശക സമിതി പിരിച്ചു വിടുകയും ഉത്സവ നടത്തിപ്പ് ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഉത്സവത്തിന്റെ രണ്ടാം ദിവസം രാത്രി ശീവേലി എഴുന്നത്തള്ളത്തിനിടെ ഉണ്ടായ സംഭവത്തില്‍ ശാന്തിമാരായ ശ്രീകുമാര്‍, അനൂപ് എന്നിവരടക്കം ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. വേണാട്ടുമുറ്റം ഉണ്ണിക്കുട്ടന് എന്ന ആന, മുമ്പേ പോയ തിരുവല്ല ദേവസ്വത്തിന്റെ ജയരാജന് എന്ന ആനയെ കുത്തുകയും ഇടഞ്ഞോടുകയുമായിരുന്നു. ഉണ്ണിക്കുട്ടന് എന്ന ആനയ്ക്ക് മദപ്പാട് ഉണ്ടായിരുന്നതായി പരക്കെ ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: