India

പുരപ്പുറം സോളാര്‍ പ്‌ളാന്റുകള്‍ക്ക് ബാറ്ററി സ്റ്റോറേജ് നിര്‍ബന്ധമാക്കിയിട്ടില്ലെന്നു വിശദീകരണം

Published by

ന്യൂഡല്‍ഹി: വീടുകളില്‍ വയ്‌ക്കുന്ന പുരപ്പുറം സോളാര്‍ പ്‌ളാന്റുകള്‍ക്ക് രണ്ടുമണിക്കൂര്‍ നേരത്തേയ്‌ക്കുള്ള ബാറ്ററി സ്റ്റോറേജ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അതു പരിഗണിക്കുന്നത് ഉചിതമാണെന്ന് വിതരണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും കേന്ദ്ര വൈദ്യുതി അതോറിറ്റി. രാത്രിയിലും മറ്റും ഉണ്ടാകാനിടയുള്ള വൈദ്യുതി മുടക്കം നേരിടാന്‍ ബാറ്ററി സംവിധാനം പ്രയോജനപ്പെടും. പുതിയ സൗരോര്‍ജ്ജ ഉപഭോക്താക്കള്‍ക്ക് അതു നിര്‍ബന്ധമാക്കുന്നത് ഭാവിയില്‍ ഉണ്ടാകാനിടയുള്ള മറ്റുചില പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ബാറ്ററി വയ്‌ക്കുന്നത് ചെലവ് വര്‍ദ്ധിക്കുമെന്ന് ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മൂന്നു കിലോവാട്ട് സോളാര്‍ പ്ലാന്റ് വയ്‌ക്കുമ്പോള്‍ രണ്ടുമണിക്കൂര്‍ ഉപയോഗത്തിനായി ഏകദേശം 6 കിലോ വാട്ട് ബാറ്ററി സൗകര്യമാണ് വേണ്ടത്. ഇതിന് 40,000 രൂപ മാത്രമേ അധിക ചെലവു വരൂ. വ്യക്തികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവന്‍ ഗ്രിഡിലേക്ക് കൊടുക്കുന്നതിനു പകരം ആവശ്യകത കൂടുതലുള്ളപ്പോള്‍ ഉപയോഗിക്കാനായി ശേഖരിച്ചുവയ്‌ക്കുന്നതിന് ബാറ്ററി സംവിധാനം പ്രയോജനപ്പെടും. വൈദ്യുതി മുടക്കം ഉണ്ടാകാനിടയുള്ള മേഖലകളിലും ഇത് ആവശ്യമാണ്. ഭാവിയില്‍ കൂടുതല്‍ വീടുകളില്‍ സോളാര്‍ വൈദ്യുതി ഉത്പാദനം നടക്കുമ്പാള്‍ വൈദ്യുതി മിച്ചമായി മാറുന്ന സാഹചര്യത്തെയും ഇതു വഴി ഭാഗികമായി നേരിടാന്‍ കഴിയും .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by