ഇൻഡോർ : മധ്യപ്രദേശിലെ റെയ്സൺ ജില്ലയിൽ ഹിന്ദു ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. ഇതോടൊപ്പം ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള ശിവലിംഗവും വഖഫ് ബോർഡ് അവകാശപ്പെട്ടതാണ് ഏവരെയും ഞെട്ടിക്കുന്നത്.
റെയ്‌സണിലെ മഖാനി ഗ്രാമത്തിലെ താമസക്കാർക്ക് വഖഫ് ബോർഡ് നോട്ടീസ് അയച്ചതായും അതിൽ അവർ താമസിക്കുന്ന ഭൂമി യഥാർത്ഥത്തിൽ വഖഫ് ബോർഡിന്റേതാണെന്നും അവർ അത് ഒഴിയേണ്ടിവരുമെന്നും ബോർഡ് അറിയിച്ചു. വഖഫ് ബോർഡ് അയച്ച നോട്ടീസിൽ ഹിന്ദുക്കൾ താമസിക്കുന്ന സ്ഥലം യഥാർത്ഥത്തിൽ ശ്മശാനഭൂമിയാണെന്നാണ് പറഞ്ഞിരിക്കുന്നത്.
വഖഫ് ബോർഡ് അവകാശവാദമുന്നയിച്ച സ്വത്തുക്കളിൽ ഹിന്ദു വീടുകൾ, ഭൂമി, സംഭരണ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഉൾപ്പെടുന്നു. സ്ഥലം വിട്ടുനൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേ സമയം പ്രസ്തുത ഭൂമി വഖഫിന്റേതാണെന്ന് തെളിയിക്കാൻ കഴിയുന്ന ഒരു തെളിവും വഖഫിന് ഇല്ല എന്നതാണ് വസ്തുത.
മൂന്ന് ഏക്കർ ഭൂമി സ്വന്തമാണെന്ന് വഖഫ്
ഗ്രാമത്തിലെ മൂന്ന് ഏക്കർ ഭൂമി വഖഫ് ബോർഡിന്റെ സ്വന്തമാണെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ റവന്യൂ വകുപ്പിന്റെ രേഖകളിൽ ഈ ഭൂമി സർക്കാർ സ്വത്തായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഗ്രാമം കാദർ ഖാൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അദ്ദേഹം ഈ ഭൂമി വഖഫിന് ദാനം ചെയ്തതാണെന്നും വഖഫ് ബോർഡ് അവകാശപ്പെടുന്നു.
അതേസമയം വഖഫ് ബോർഡിന്റെ ഈ ഏകപക്ഷീയതയെ ഗ്രാമത്തിലെ ഹിന്ദുക്കൾ ശക്തമായി എതിർത്തിട്ടുണ്ട്. നിരവധി തലമുറകളായി തങ്ങൾ ഈ ഗ്രാമത്തിൽ താമസിക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. ഈ ഗ്രാമത്തിൽ ഒരു കാദർ ഖാനും താമസിച്ചിരുന്നില്ലെന്നും വഖഫ് ബോർഡിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുമെന്നും എന്നാൽ വീടും സ്ഥലവും ഉപേക്ഷിക്കില്ലെന്നും ആളുകൾ വ്യക്തമാക്കി.
വഖഫ് ബോർഡ് അതിന്റെ ഏകപക്ഷീയതയിൽ നിന്ന് പിന്മാറുന്നില്ല എന്നതിന് വ്യക്തമായ ഉദാഹരണമാണ് ഈ സംഭവം എടുത്ത് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: