കൊച്ചി: അഖില കേരള ധീവര സഭ ഇന്ന് ആര്‍ക്കും അവഗണിക്കാന്‍ സാധിക്കാത്ത മഹാശക്തിയാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. അഖില കേരള ധീവര സഭ സുവര്‍ണ ജൂബിലി ആഘോഷം എറണാകുളം പണ്ഡിറ്റ് കറുപ്പന് ജന്മശതാബ്ദി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശക്തമായ അടിത്തറയുള്ള സുധീരമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന സമുദായമായി ധീരവര സഭ മാറിക്കഴിഞ്ഞു. 50 വര്‍ഷക്കാലയളവില്‍ നടത്തിയ അവകാശപ്പോരാട്ടങ്ങളില്‍ പൊതുഖജനാവിന് യാതൊരുവിധ നഷ്ടവും വരുത്താത്ത സംഘടനയാണ് അഖില കേരള ധീവരസഭയെന്ന് അതിന്റെ നേതൃത്വം അവകാശപ്പെടുമ്പോള്‍ മറ്റു സാമുദായിക പ്രസ്ഥാനങ്ങള്‍ ചിന്തിക്കേണ്ട സൂചികയാണിത്, ശ്രീധരന് പിള്ള പറഞ്ഞു.
ധീവര സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എസ.് ബാലന് അധ്യക്ഷത വഹിച്ചു. ധീവരസഭയുടെ 50 വര്‍ഷത്തെ ചരിത്രം പ്രതിപാദിക്കുന്ന സ്മരണികയുടെ പ്രകാശനവും 75 വയസ് പിന്നിട്ട ധീവര സഭയുടെ മുന്‍കാല സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് ആദരിച്ചു.
കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ സ്മരണികയുടെ ആദ്യ കോപ്പി ഏറ്റുവാങ്ങി. വി. ദിനകരന് രചിച്ച ഞാന്‍ കണ്ട അമേരിക്ക, നിയമസഭാ പ്രസംഗങ്ങള്‍ എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് സമ്മാനിച്ചു. ഹൈബി ഈഡന് എംപി മുഖ്യപ്രഭാഷണം നടത്തി.
എംഎല്‍എമാരായ കെ. ബാബു, ടി.ജെ. വിനോദ്, പി.പി. ചിത്തരഞ്ജന്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, മെക്ക ജനറല്‍ സെക്രട്ടറി എന്‍.കെ. അലി, വേദവ്യാസ വൈദ്യസഭാരക്ഷാധികാരി തന്ത്രിമുഖ്യന്‍ സുകുമാരന്‍, ധീവരസഭ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി. ദിനകരന്, ഓര്‍ഗനൈസിങ് സെക്രട്ടറി പി.വി. ജനാര്ദ്ദനന്, ട്രഷറര്‍ എ. ദാമോദരന്‍, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, മുന്‍ പ്രസിഡന്റ് പി.എന്‍. ബാലകൃഷ്ണന്, സെക്രട്ടറി കെ.കെ. തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: