ജബല്‍പൂര്‍: മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റിന്‍.
ബംഗ്ലാദേശിപ്പോള്‍ ഭീകരസംഘടനകളുടെയും ജമാഅത്തെ ഇസ്ലാമിയുടെ അധിനിവേശത്തിലാണ്. സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെയെല്ലാം പ്രതിമകള്‍, 1971ലെ വിമോചനയുദ്ധത്തിന്റെ മ്യൂസിയങ്ങള്‍, കൂടാതെ രാഷ്‌ട്ര പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ വീട് എന്നിവയെല്ലാം അവര്‍ നശിപ്പിച്ചു. അവാമി ലീഗ് പാര്‍ട്ടി പ്രവര്‍ത്തകരെയെല്ലാം കൊന്നു അല്ലെങ്കില്‍ തടവിലാക്കി. ഇടക്കാല സര്‍ക്കാര്‍ നിയമവിരുദ്ധ സര്‍ക്കാരാണ്, അവര്‍ക്ക് രാജ്യം ഭരിക്കാനുള്ള അവകാശമില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: