ന്യൂദല്‍ഹി: പുരുഷന്മാരുമായി പ്രേമബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഗര്‍ഭിണിയാണെന്ന് പറയുകയും ടെസ്റ്റില്‍ അത് തെളിയിച്ച് കാണിക്കുകയും ചെയ്ത ശേഷം പണം പിടുങ്ങുന്ന പെണ്‍കുട്ടിയുടെ സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി ലോകം. മുന്‍കാലത്ത് ഗര്‍ഭമുള്ളപ്പോള്‍ ശേഖരിച്ച് ഫ്രിഡ്ജില്‍ കുപ്പികളിലാക്കി സുക്ഷിച്ച മൂത്രമാണ് ടെസ്റ്റിന് ഉപയോഗപ്പെടുത്തുക. ഈ മൂത്രം ഉപയോഗിച്ചാല്‍ ഗര്‍ഭടെസ്റ്റ് പോസിറ്റീവാകും. ഇതോടെ കാമുകന്‍ തളരും.
പെണ്‍കുട്ടി തന്റെ തട്ടിപ്പിന്റെ രീതി യൂട്യൂബ് ഇന്‍റര്‍വ്യൂവില്‍ വെളിപ്പെടുത്തുന്നു
WATCH 😱 –pic.twitter.com/nr7rkTlwyw
— Times Algebra (@TimesAlgebraIND) March 2, 2025
ഈ സമയത്ത് പ്രശ്നം പുറത്തറിയാതിരിക്കാന്‍ യുവാവിനോട് ഉയര്‍ന്ന തുക പെണ്‍കുട്ടി നഷ്ടപരിഹാരമായി ആവശ്യപ്പെടും. ഇല്ലെങ്കില്‍ കുടുംബം തകര്‍ക്കുമെന്നായിരിക്കും ഭീഷണി. ഉടനെ എത്ര തുക വേണമെങ്കിലും എങ്ങിനെയെങ്കിലും കണ്ടെത്താന്‍ കാമുകന്‍ പരക്കംപായും. കഴിഞ്ഞ ദിവസം ഒരു യൂട്യുബ് അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താതെ ഒരു പെണ്‍കുട്ടി ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലൂടെ (വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കല്‍) യുവാക്കളെ കുടുക്കുന്ന പുതിയ രീതി വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.
ഈയിടെ പെണ്‍കുട്ടികള്‍ വിവാഹശേഷം ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി വന്‍തുക നഷ്ടപരിഹാരം വാങ്ങി പിരിഞ്ഞുപോകുന്ന സംഭവങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ട ശേഷം തട്ടിപ്പിലൂടെ ഗര്‍ഭിണിയാണെന്ന് കാണിച്ച് യുവാക്കളെ വഞ്ചിച്ച് പണം തട്ടുന്ന രീതി പുറത്തുവന്നത്.
വലിയ ശമ്പളം വാങ്ങുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ വിവാഹം ചെയ്ത ശേഷം കുടുക്കുന്ന സംഭവങ്ങള്‍ ഏറി വരികയാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ച ഒരു കഥയായിരുന്നു അതുല്‍ സുഭാഷിന്‍റേത്. ടിസിഎസിലെ എഞ്ചിനീയറായിരുന്നു അതുല്‍ സുഭാഷ്. ഭാര്യയുടെ തുടര്‍ച്ചയായ മാനസിക പീഢനം സഹിക്കവയ്യാതെയാണ് അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്‌ക്ക് മുന്‍പ് ഭാര്യ എങ്ങിനെയൊക്കെയാണ് തന്നെ പീഢിപ്പിച്ചിരുന്നതെന്ന് വിവരിക്കുന്ന 24 പേജുള്ള ആത്മഹത്യാകുറിപ്പും 80 മിനിറ്റുള്ള വീഡിയോയും അതുല്‍സുഭാഷ് തയ്യാറാക്കിവെച്ചിരുന്നു. ഭാര്യയും ഭാര്യവീട്ടുകാരും തന്നെ എങ്ങിനെയെല്ലാമാണ് പീഢിപ്പിച്ചതെന്നാണ് ഈ കത്തിലും വീഡിയോയിലും ഉള്ളത്. ഭാര്യ വിവാഹമോചനത്തിലൂടെ വന്‍തുക നഷ്ടപരിഹാരം സംഘടിപ്പിക്കാനാണ് അതുല്‍സുഭാഷിനെ പീഢിപ്പിച്ചതെന്ന് പറയുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: