കൊൽക്കത്ത : രാഹുൽ ഗാന്ധിക്കും മമത ബാനർജിക്കും എതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഞായറാഴ്ച കൊൽക്കത്തയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇൻഡി നേതാക്കൾക്കെതിരെ തുറന്നടിച്ചത്. രണ്ട് രാഷ്‌ട്രീയക്കാർ ആഗ്രഹിച്ചാലും ഹിന്ദുക്കൾ തുടച്ചുനീക്കപ്പെടില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.
“രാഹുൽ ഗാന്ധിയോ മമത ബാനർജിയോ ഹിന്ദുക്കൾ തുടച്ചുനീക്കപ്പെടുമെന്ന് കരുതുന്നുവെങ്കിൽ, ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു, ഹിന്ദുക്കൾ നിലനിൽക്കും, നിങ്ങൾ മാത്രമേ തുടച്ചുനീക്കപ്പെടുകയുള്ളൂ,” – അദ്ദേഹം കൊൽക്കത്തയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
ഇതിനു പുറമെ “ഹിന്ദുക്കൾക്ക് വംശനാശം സംഭവിക്കാൻ കഴിയില്ല. 5000 വർഷം പഴക്കമുള്ള നമ്മുടെ നാഗരികതയുടെ ഭാഗമാണ് ഉയർച്ചയും താഴ്ചയും.” – അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ മുഗൾ സ്വേച്ഛാധിപതിയായ ഔറംഗസീബും ഹിന്ദു നാഗരികതയെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിച്ചുവെന്നും എന്നാൽ അദ്ദേഹത്തിന്റെ പരിശ്രമം ദയനീയമായി പരാജയപ്പെട്ടുവെന്നും അസം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: