തിരുവനന്തപുരം: രാജ്യത്ത് അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 25000 ജന്‍ഔഷധി സ്റ്റോറുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാരതത്തിലാകെ ഇപ്പോള്‍ 15057 ജന്‍ഔഷധി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ആഗ്രഹം അത് 25,000 ആക്കണമെന്നാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. പ്രധാന്‍മന്ത്രി ജന്‍ഔഷധി പരിയോജനയുടെ ആഭിമുഖ്യത്തില്‍ നടന്ന പദയാത്രയുടെയും ഏഴാമത് ജന്‍ഔഷധി ദിവസിന്റെയും സംസ്ഥാനതല ഉദ്ഘാടനം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
2047 മരുന്നുകളും 300 സര്‍ജിക്കല്‍ ഉപകരണങ്ങളുമാണ് ജന്‍ ഔഷധി ഔട്ട്‌ലെറ്റുകളിലൂടെ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. 2024 ഒക്‌ടോ. 24 വരെ 1000 കോടിയുടെ വില്പന ജന്‍ഔഷധി സ്റ്റോറുകള്‍വഴി നടന്നു. ഇതിലൂടെ 30,000 കോടി രൂപയാണ് മരുന്ന് കമ്പനികള്‍ക്ക് ലഭിക്കാതെ പോയതെന്നും സുരേഷ്‌ഗോപി പറഞ്ഞു. ജന്‍ഔഷധി സ്റ്റോറുകള്‍ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഈശ്വരീയമായ നിയോഗമാണ്. ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ ജന്‍ഔഷധി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത് തൃശൂരില്‍ താനാണ്. രാഷ്‌ട്രത്തിന് ചേരുന്ന രാഷ്‌ട്രീയം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തില്‍ പ്രജകളാണ് രാജാക്കന്മാര്‍. ആ രാജാക്കന്മാര്‍ക്ക് വേണ്ടിയാരംഭിച്ച പദ്ധതിയാണ് ജന്‍ഔഷധി സ്റ്റോറുകള്‍. മരുന്നു ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ മക്കള്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നതുപോലെയുള്ള സാമൂഹികാവസ്ഥയുണ്ടാകുന്നതിനുള്ള പ്രതിവിധിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന്‍മന്ത്രി ജന്‍ഔഷധി പരിയോജന പദ്ധതി ആരംഭിച്ചത്. ജന്‍ഔഷധി സ്റ്റോറുകള്‍ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഈശ്വരീയ നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.
ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസി. ഡ്രഗ് കണ്‍ട്രോളര്‍ ആര്‍. സജു മുഖ്യസന്ദേശം നല്കി. റിട്ട. ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോ. വി.കെ. രാജന്‍, കൗണ്‍സിലര്‍ വി.വി. രാജേഷ്, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, പിഎംബിഐ നോഡല്‍ ഓഫീസര്‍ വൈഭവ്, എസ്. കാര്‍ത്തികേയന്‍, ബി.ആര്‍. ഹരിജിത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: