പ്രാഗ് (ചെക്കോസ്ലൊവാക്യ): ചെക്കോസ്ലോവാക്യയിലെ പ്രാഗില്‍ നടക്കുന്ന പ്രാഗ് അന്താരാഷ്ട്ര ചെസ് മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു ഭസ്മക്കുറിക്കാരന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കുതിക്കുന്നു. ഈയിടെ ജര്‍മ്മനിയില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസ്സില്‍ ചാമ്പ്യനായി തിളങ്ങി നില്ക്കുന്ന ജര്‍മ്മന്‍ ഗ്രാന്റ് മാസ്റ്റര്‍ വിന്‍സെന്റ് കെയ്മറെ തോല്പിച്ചാണ് അരവിന്ദ് ചിതംബരം ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്.
ക്വീന്‍സ് ഗാംബിറ്റ് എന്ന ഓപ്പണിംഗിലായിരുന്നു ഇരുവരും കളിച്ചു തുടങ്ങിയത്. ഒരു തേരിനെ (റൂക്ക്) ബലികഴിച്ച് കൊണ്ട് നടത്തിയ ചിതംബരത്തിന്റെ ആക്രമണത്തിന് മുന്പില് ക്ഷമയോടെ കരുക്കള്‍ നീക്കുന്നതില്‍ പേരു കേട്ട വിന്‍സെന്റ് കെയ്മര്‍ വീഴുകയായിരുന്നു. പോണ് (കാലാള്‍) കൊണ്ട് കൃത്യമായ പ്രതിരോധവും ആക്രമണവും തീര്‍ക്കുന്നതില്‍ പ്രശസ്തനാണ് കെയ്മര്‍. പക്ഷെ അരവിന്ദിന്റെ ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ജര്‍മ്മനിയില്‍ നടന്ന ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സനെയും ഫാബിയാനോ കരുവാനയെയും വീഴ്ത്തി കിരീടം നേടി അപാരഫോമിലിരിക്കുന്ന വിന്‍സെന്റ് കെയ്മറെയാണ് അരവിന്ദ് ചിതംബരം വീഴ്ത്തിയത് എന്നത് അപാരവിജയം തന്നെയാണ്.
തമിഴ്നാട്ടിലെ മധുരൈയില്‍ നിന്നുള്ള താരമാണ് ചിതംബരം. അരവിന്ദ് ചിതംബരമായാലും പ്രജ്ഞാനന്ദയായാലും ഗുകേഷായാലും ഭസ്മക്കുറി നെറ്റിയില്‍ തൊടാതെ ഒരു കളിയില്ല. ഇവരെല്ലാം അടിസ്ഥാനപരമായി ശിവഭക്തരാണ്.
ആദ്യ റൗണ്ടില്‍ ചെക്ക് ഗ്രാന്റ് മാസ്റ്റര്‍ വാന്‍ ഗ്യൂയനുമായുള്ള മത്സരത്തില്‍ തോല്‍വിയുടെ വായില്‍ നിന്നും കഷ്ടി രക്ഷപ്പെട്ട് സമനില നേടുകയായിരുന്നു അരവിന്ദ് ചിതംബരം. അതിന് ശേഷമുള്ള രണ്ട് റൗണ്ടുകളിലാണ് അപാര ഫോം പുറത്തുവന്നത്. മൂന്നാം റൗണ്ടില്‍ വെയ് യിയെ ക്കൂടി തോല്പിച്ചതോടെ അരവിന്ദ് ചിതംബരം രണ്ടര പോയിന്റുകളോടെ ഒന്നാം സ്ഥാനത്ത് ഒറ്റയ്ക്ക് നിലകൊള്ളുകയാണ്.
തൊട്ടുപിന്നിലുണ്ട് പ്രജ്ഞാനന്ദ
കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ഗുകേഷിനെ വീഴ്ത്തി കിരീടം നേടിയ പ്രജ്ഞാനന്ദ പക്ഷെ പ്രാഗ് ചെസ്സില്‍ തന്റെ സ്വാഭാവിക ഗെയിം എന്തുകൊണ്ടോ പുറത്തെടുക്കുന്നില്ല. ആക്രമിക്കാതെ, പ്രതിരോധത്തിലൂന്നി കളിക്കുന്ന പ്രജ്ഞാനന്ദയുടെ ആദ്യ രണ്ട് ഗെയിമുകള്‍ സമനിലയില്‍ കലാശിച്ചിരുന്നു. ഇപ്പോള്‍ മൂന്നാമത്തെ ഗെയിമില്‍ ചെക്കോസ്ലോവാക്യയിലെ ഗ്രാന്റ് മാസ്റ്ററായ വാന്‍ ഗ്യൂയനെ തോല്പിച്ച പ്രജ്ഞാനന്ദ ഇപ്പോള്‍ രണ്ട് പോയിന്റ് നേടി. ഇനിയും ഏഴ് റൗണ്ട് കളി ബാക്കിയുണ്ട്. 29 നീക്കത്തില്‍ അവസാനിച്ച ഈ മത്സരത്തില്‍ വാന്‍ ഗ്യൂയന് വരുത്തിയ പിഴവിനെ മുതലെടുത്ത് പ്രജ്ഞാനന്ദ വിജയിക്കുകയായിരുന്നു.
ചിതംബരവുമായുള്ള #ശേഷം ഉണര്‍ന്നെണീറ്റ് കെയ്മര്‍
ഇംഗ്ലീഷ് ഓപ്പണിംഗ് ശൈലിയില്‍ കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച വിന്‍സെന്റ് കെയ്മര്‍ അമേരിക്കന്‍ ഗ്രാന്റ് മാസ്റ്റര്‍ സാം ഷാക് ലാന്റിനെതിരെ മൂന്നാം റൗണ്ടില്‍ വിജയം കൊയ്തു. ഒന്നാം റൗണ്ടില്‍ വെയ് യിയെയും കെയ്മര്‍ തോല്പിച്ചിരുന്നു.
രണ്ടര പോയിന്റോടെ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന അരവിന്ദ് ചിതംബരത്തിന് തൊട്ടുപിന്നില്‍ രണ്ട് പോയിന്റുകള്‍ വീതം നേടി പ്രജ്ഞാനന്ദയും വിന്‍സെന്റ് കെയ്മറും നിലകൊള്ളുന്നു. ഈ ടൂര്‍ണ്ണമെന്റില്‍ ഗുകേഷ് കളിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: