ലക്നൗ ; ഡൂൺ എക്സ്പ്രസ് പാളം തെറ്റിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ . ഹാർദോയി സ്വദേശികളായ മുഹമ്മദ് ഇബാദുള്ള, മുഹമ്മദ് അൻവാറുൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹാർദോയിയിയിലെ പിഹാനി റോഡ് ഓവർബ്രിഡ്ജിന് കീഴിലുള്ള ട്രാക്കുകളിൽ ഇരുമ്പ് നട്ടുകളും വലിയ കല്ലുകളും സ്ഥാപിച്ചാണ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചത്. ലക്നൗ-ബറേലി റെയിൽവേ ലൈനിൽ വലിയ അട്ടിമറി നടത്താനായിരുന്നു ഇവർ ലക്ഷ്യമിട്ടത്.
ലോക്കോ പൈലറ്റിന്റെ ജാഗ്രത മൂലമാണ് കല്ലിൽ ഇടിച്ച ട്രെയിൻ എമർജൻസി ബ്രേക്ക് ചെയ്ത് നിർത്താനായത് . സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.
സംഭവത്തെത്തുടർന്ന്, ഉത്തർപ്രദേശ് പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ടീമുകളും സ്ഥലത്തെത്തി. പ്രാഥമിക അന്വേഷണത്തിൽ ട്രെയിനിന്റെ എഞ്ചിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. എന്നാൽ ലോക്കോ പൈലറ്റിന്റെ പെട്ടെന്നുള്ള നീക്കം മൂലം വലിയ അപകടം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: