ഗാസിയബാദ്: ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച ശേഷം യുവതിയെ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്ത് ഗാസിയാബാദ് പോലീസ്. യുവതിയുടെ ഭർത്താവ് അഹ്സാൻ, അയാളുടെ സഹോദരൻ ഇമ്രാൻ, ഇരുവരുടെയും പിതാവ് അഖ്‌ലാഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആറ് വർഷങ്ങൾക്ക് മുമ്പാണ് അഹ്സാൻ യുവതിയെ വിവാഹം കഴിച്ചത്.
ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞായിരുന്നു അഹ്സാൻ യുവതിയുമായി പരിചയത്തിലാകുന്നത്. രാഹുലെന്ന് പേരായിരുന്നു യുവാവ് പറഞ്ഞിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവർ ഒരു ആര്യസമാജ ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയും ചെയ്തു. എന്നാൽ വിവാഹശേഷം, തന്റെ ഭർത്താവ് ഒരു ഹിന്ദു അല്ലെന്നും അയാളുടെ യഥാർത്ഥ പേര് അഹ്സാൻ എന്നാണെന്നും യുവതി മനസ്സിലാക്കി. ഇതേത്തുടർന്ന് ഇരുവരും വക്കേറ്റം പതിവായിരുന്നു.
താമസിയാതെ, അഹ്‌സാനും അച്ഛനും സഹോദരനും അവളെ ഇസ്ലാമിലേക്ക് മതം മാറ്റാൻ നിർബന്ധിച്ചു. എന്നാൽ യുവതി വിസമ്മതിച്ചപ്പോൾ, ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായി എന്ന് ഗാസിയാബാദ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന്, മൂന്ന് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) ബാധകമായ വകുപ്പുകൾ പ്രകാരം ടീലമോർ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: