India

തമിഴ്നാട്ടിലെ ലോക് സഭാമണ്ഡലങ്ങളുടെ പുനസംഘടനയെക്കുറിച്ച് സ്റ്റാലിന്‍ നുണയും ഭീതിയും പരത്തുന്നുവെന്ന് അണ്ണാമലൈ

ലോക് സഭാ മണ്ഡലങ്ങള്‍ പുനസംഘടിപ്പിക്കുന്ന കേന്ദ്രത്തിന്‍റെ തീരുമാനം വഴി തമിഴ്നാട്ടില്‍ ഇപ്പോഴുള്ള 39 ലോക് സഭാ സീറ്റുകള്‍ വെറും 31 സീറ്റുകളാക്കി വെട്ടിച്ചുരുക്കുമെന്ന പ്രസ്താവനയിലൂടെ തമിഴ്നാട് മുഖ്യമന്ത്രി നുണയും ഭീതിയും പരത്തുകയാണെന്ന് ബിജെപി നേതാവ് അണ്ണാമലൈ. ഇക്കാര്യം പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രസര്‍ക്കാര്‍ ഉത്തരവോ പ്രഖ്യാപനമോ പുറത്തുവിടാന്‍ അണ്ണാമലൈ സ്റ്റാലിനെ വെല്ലുവിളിച്ചു.

Published by

ചെന്നൈ: ലോക് സഭാ മണ്ഡലങ്ങള്‍ പുനസംഘടിപ്പിക്കുന്ന കേന്ദ്രത്തിന്റെ തീരുമാനം വഴി തമിഴ്നാട്ടില്‍ ഇപ്പോഴുള്ള 39 ലോക് സഭാ സീറ്റുകള്‍ വെറും 31 സീറ്റുകളാക്കി വെട്ടിച്ചുരുക്കുമെന്ന പ്രസ്താവനയിലൂടെ തമിഴ്നാട് മുഖ്യമന്ത്രി നുണയും ഭീതിയും പരത്തുകയാണെന്ന് ബിജെപി നേതാവ് അണ്ണാമലൈ. ഇക്കാര്യം പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രസര്‍ക്കാര്‍ ഉത്തരവോ പ്രഖ്യാപനമോ പുറത്തുവിടാന്‍ അണ്ണാമലൈ സ്റ്റാലിനെ വെല്ലുവിളിച്ചു.

ഇന്ത്യാടുഡേ ചര്‍ച്ചയിലാണ് അണ്ണാമലൈ ഇക്കാര്യം പറഞ്ഞത്. മണ്ഡലങ്ങളുടെ പനസംഘടനയില്‍ എട്ട് ലോക് സഭാ സീറ്റുകള്‍ നഷ്ടപ്പെടുന്നതോടെ തമിഴ്നാടിന്റെ അധികാരം വെട്ടിക്കുറയ്‌ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ നുണ പ്രചരിപ്പിക്കുകയാണ്.- അണ്ണാമലൈ പറയുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറയ്‌ക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് സ്റ്റാലിന്‍ പറയുന്നു. അതുപോലെ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും സ്റ്റാലിന്‍ പറയുന്നു. പക്ഷെ ഇതെല്ലാം വെറും ഭീതിപരത്താനുള്ള ശ്രമം മാത്രമാണ്. ഇത് സംബന്ധിച്ച് ഒരു കേന്ദ്രരേഖയും സ്റ്റാലിന് കാണിക്കാനില്ല. തമിഴ്നാട്ടിലെ വികസനപ്രതിസന്ധികളും മറ്റ് പ്രശ്നങ്ങളും മറച്ചുവെയ്‌ക്കാനാണ് സ്റ്റാലിന്റെ ശ്രമം. – അണ്ണാമലൈ പറയുന്നു.

പ്രോ റേറ്റ പ്രകാരം ലോക് സഭാ മണ്ഡലങ്ങളെ പുനസംഘടിപ്പിക്കും എന്ന അമിത് ഷായുടെ വാക്കുകളില്‍ ഭയം വേണ്ടെന്നും ഇപ്പോള്‍ ആകെയുള്ള 543 ലോക് സഭാ സീറ്റുകളില്‍ തമിഴ്നാടിന് 39 സീറ്റുകള്‍ ഉണ്ട്. ഈ സീറ്റ് അതുപോലെ തുടരുമെന്നാണ് കരുതുമെന്നാണ് താന്‍ കരുതുന്നത്. എന്തായാലും ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം പുറത്തുവരട്ടെ. അതിന് മുന്‍പ് എന്തിനാണ് ഇല്ലാത്ത നുണകള്‍ പരത്തുന്നത്. – അണ്ണാമലൈ ചോദിക്കുന്നു.

കാവേരി പ്രശ്നം ഉണ്ടായപ്പോള്‍ പോലും തമിഴ്നാട്ടിലെ 45 രാഷ്‌ട്രീയപാര്‍ട്ടികളെ സര്‍വ്വകക്ഷിയോഗത്തിന് വിളിച്ചിട്ടില്ല. ഇപ്പോള്‍ ഇല്ലാത്ത ഒരു പ്രശ്നത്തിന്റെ പേരില്‍ മുഴുവന്‍ പാര്‍ട്ടികളെയും വിളിച്ചു ചേര്‍ത്ത് കലാപം ഉണ്ടാക്കാനാണ് സ്റ്റാലിന്റെ ശ്രമം.-അണ്ണാമലൈ പറയുന്നു.

1951ല്‍ 36.1 കോടിയായിരുന്നു ഇന്ത്യന്‍ ജനസംഖ്യ. അന്ന് 494 ലോക് സഭാ സീറ്റുകളാണ് ഉണ്ടായിരുന്നത്. 1961ല്‍ 43.9 കോടിയായിരുന്നു ഇന്ത്യയുടെ ജനസംഖ്യ. അന്ന് ജനസംഖ്യാനുപാതമായി ലോക് സഭാ സീറ്റുകളുടെ എണ്ണം 522 ആയി. 1971ല്‍ ഇന്ത്യയുടെ ജനസംഖ്യ 54.8 കോടിയായി ഉയര്‍ന്നു. ഇതനുസരിച്ച് ആകെ ലോക് സഭാ മണ്ഡലങ്ങളുടെ എണ്ണം 543 ആയി. എന്നാല്‍ എങ്ങിനെയാണ് പുനസംഘടന നടത്താന്‍ പോകുന്നുവെന്ന് ഇതുവരെ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ എന്തിനാണ് സ്റ്റാലിന്‍ അനാവശ്യമായി ഭീതി പരത്തുന്ന പ്രസ്താവന നടത്തുന്നത്. – അണ്ണാമലൈ ചോദിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by