ലക്നൗ : ഉത്തർപ്രദേശിലെ സംഭാലിലുള്ള ജുമാ മസ്ജിദ് പെയിന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീങ്ങൾ സമർപ്പിച്ച ഹർജിയിൽ മുസ്ലീം പക്ഷത്തിന് തിരിച്ചടി . ജുമാ മസ്ജിദ് നിലവിൽ വൃത്തിയാക്കാൻ മാത്രമേ കഴിയൂ എന്നും ആർക്കും അതിൽ പെയിന്റ് ചെയ്യാനോ വെള്ള പൂശാനോ അനുവാദമില്ലെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി . എ.എസ്.ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.
തർക്കത്തിലുള്ള പള്ളി പെയിന്റ് ചെയ്യുന്നതിന് മുസ്ലീം വിഭാഗം സാംഭാൽ ജില്ലാ ഭരണകൂടത്തോട് അനുമതി തേടിയിരുന്നു . ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയ ഇത് നിഷേധിക്കുകയും എ.എസ്.ഐക്ക് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അവകാശമുള്ളൂ എന്ന് വ്യക്തമാക്കുകയും ചെയ്തു.
ഇതിനെതിരെ മുസ്ലീം വിഭാഗം അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയും റംസാന് മുമ്പ് പെയിന്റിംഗ് ജോലികൾ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ അവിടെ ഒരു തരത്തിലുള്ള പെയിന്റിംഗും ആവശ്യമില്ലെന്ന് എഎസ്‌ഐ അവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ കോടതിയും മുസ്ലീം പക്ഷ ആവശ്യം തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: