ഇസ്ലാമാബാദ് : വെള്ളിയാഴ്ച പാകിസ്ഥാനിലെ ഒരു പള്ളിയിലുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് വിശ്വാസികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തൂൺഖ്വയിലെ നൗഷേര ജില്ലയിലെ അകോറ ഖട്ടക് പട്ടണത്തിലെ പട്ടണത്തിലെ ദാറുൽ ഉലൂം ഹഖാനിയ പള്ളിയിലാണ് സംഭവം. ഇതിനോട് തൊട്ട് ചേർന്നാണ് മദ്രസയും നിലനിൽക്കുന്നത്.
സ്ഫോടനത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖൈബർ പഖ്തൂൺഖ്വ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സുൽഫിക്കർ ഹമീദ് സ്ഥിരീകരിച്ചതായി ദി ന്യൂസ് പത്രം റിപ്പോർട്ട് ചെയ്തു. നമസ്‌കാരത്തിനിടെ മുൻനിരയിലാണ് സ്‌ഫോടനം നടന്നത് അതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്. പെഷവാറിലെ ലേഡി റീഡിംഗ് ആശുപത്രിയിലെ അഡ്മിനിസ്ട്രേഷനും മെഡിക്കൽ സ്റ്റാഫും ജാഗ്രത പാലിക്കുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഏകദേശം 45 മിനിറ്റ് അകലെയാണ് ഈ ആശുപത്രി. ഈ സ്ഫോടനത്തിൽ ജംഇയ്യത്ത് ഉലമ-ഇ-ഇസ്ലാം സമിയുൾ ഹഖ് (ജെയുഐ-എസ്) നേതാവ് മൗലാന ഹമീദ് ഉൽ ഹഖിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം ഈ മദ്രസയുടെ വൈസ് പ്രിൻസിപ്പൽ കൂടിയാണ്. പിതാവിന്റെ നില ഗുരുതരമാണെന്ന് മകൻ സാനി ഹഖാനി പറഞ്ഞു.
റമദാനിന് മുമ്പുള്ള വെള്ളിയാഴ്ച നമാസികളുടെ ഒരു വലിയ ജനക്കൂട്ടം ഇവിടെ ഒത്തുകൂടിയതായി സാനി ഹഖാനി പറഞ്ഞു. മദ്രസയുടെ പരിസരത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക