കോഴിക്കോട്: നാട്ടുകാർ ഒറ്റക്കെട്ടായപ്പോൾ പിടി വീണത് സ്കൂൾ കുട്ടികൾക്കും, യുവാക്കൾക്കും ലഹരി മരുന്ന് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയ്‌ക്ക് . പേരാമ്പ്ര കടിയങ്ങാട് വൻ തോതിൽ എം ഡി എം എ വിൽപ്പന നടത്തി വന്നിരുന്ന തെക്കേടത്ത് കടവ് സ്വദേശി സുനീറിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത് . 11.5 ഗ്രാം എം ഡി എം എ ഇയാളിൽ നിന്ന് പോലീസ് പിടികൂടി.
പ്രദേശത്ത് ലഹരി വിൽപ്പന വ്യാപകമായതും, നിരന്തരം പ്രശ്നങ്ങളും ഉണ്ടാകുന്നതും കണക്കിലെടുത്താണ് നാട്ടുകാർ സംഘടിച്ചത് .ലഹരി വിൽപ്പനയ്‌ക്കെതിരെ ജനകീയകൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു . കഴിഞ്ഞ ദിവസം സുനീർ ലഹരി വിൽപ്പനയ്‌ക്കായി എത്തിയപ്പോൾ കൂട്ടായ്മ പ്രവർത്തകരായ യുവാക്കൾ ഇയാളെ പിടികൂടുകയായിരുന്നു .
തുടര്‍ന്ന് എസ് ഐ പി ഷമീർ, ഡി വൈ എസ് പിയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവരെത്തി സുനീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലഹരി വില്‍പന നടത്തി ആഢംബര ജീവിതം നയിക്കുന്നതാണ് സുനീറിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: