ന്യൂയോർക്ക് : ലോകത്തിലെ ഇസ്ലാമിക രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയെ ഒരു ആഡംബര റിസോർട്ടായി കാണിക്കുന്ന ഒരു എഐ സാങ്കേതിക വിദ്യയോടെ സൃഷ്ടിച്ച വീഡിയോ ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കിട്ടു.
റിപ്പോർട്ട് അനുസരിച്ച് ട്രംപ് പങ്കിട്ട എഐ വീഡിയോയിൽ ഗാസയെ ഒരു റിസോർട്ട് പോലെയാക്കി തന്റെ തന്നെ ഒരു സ്വർണ്ണ പ്രതിമയും ട്രംപ് ഗാസയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, എലോൺ മസ്‌ക് നൃത്തം ചെയ്യുന്നതും ട്രംപും ബെഞ്ചമിൻ നെതന്യാഹുവും കടൽത്തീരത്ത് വിശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ട്രംപ് ഗാസ തിളങ്ങുന്നു, ഒരു പുതിയ വെളിച്ചം, ഒരു സുവർണ്ണ ഭാവി, പിന്നെ ബിക്കിനി ധരിച്ച ബെല്ലി നർത്തകർ എല്ലാമുണ്ട് ട്രംപിന്റെ വീഡിയോയിൽ.
ട്രംപിന്റെ തലയുടെ ആകൃതിയിലുള്ള ഒരു ബലൂൺ പിടിച്ചിരിക്കുന്ന ഒരു കുട്ടിയെയും വീഡിയോയിൽ കാണിച്ചിരിക്കുന്നുണ്ട്. 2.1 ദശലക്ഷം ഗാസക്കാരെ പുറത്താക്കി അതിനെ യുഎസ് ഉടമസ്ഥതയിലുള്ള ‘റിവിയേര’ ആക്കി മാറ്റാനുള്ള പദ്ധതി തന്നെയാണ് വീഡിയോ എടുത്തുകാണിക്കുന്നത്. ‘തുരങ്കമില്ല, ഭയമില്ല’ എന്നും വീഡിയോയിൽ പറയുന്നു. സിഎൻഎന്നിന്റെ റിപ്പോർട്ട് അനുസരിച്ച് ട്രംപ് നിർദ്ദേശിച്ച പദ്ധതി അമേരിക്കയുടെ ഉടമസ്ഥതയിലുള്ളതായിരിക്കും.
എന്നാൽ വെസ്റ്റ് ബാങ്ക് ആസ്ഥാനമായുള്ള പലസ്തീൻ അതോറിറ്റി ഇതിനെ അപലപിച്ചു, ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അവർ വിശേഷിപ്പിച്ചു. ട്രംപിന്റെ പുത്തൻ പദ്ധതിയോട് എങ്ങനെ പ്രതികരിക്കണമെന്ന് ചർച്ച ചെയ്യാൻ അറബ് നേതാക്കൾ റിയാദിൽ യോഗം ചേർന്നു. ഇനി മാർച്ച് 4 ന് കെയ്‌റോയിൽ വീണ്ടും അറബ് നേതാക്കൾ ചർച്ച ചെയ്യുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക