പ്രയാഗ് രാജ് : മഹാശിവരാത്രിയുടെ അവസാനത്തെ സ്നാനോത്സവ വേളയിൽ, മഹാകുംഭമേളയ്‌ക്ക് സല്യൂട്ട് നൽകി ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ . ഇന്ന് മഹാ കുംഭമേളയ്‌ക്ക് എത്തിയ ഭക്തർ ഗംഭീരമായ എയർ ഷോയ്‌ക്കാണ് സാക്ഷ്യം വഹിച്ചത് . ഒന്നര കോടിയിലധികം ഭക്തർ ഒരേ സമയം ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്തപ്പോൾ സുഖോയ്, എഎൻ 32, ചേതക് ഹെലികോപ്റ്ററുകൾ ആകാശത്ത് മറ്റൊരു ചരിത്രമെഴുതി.
ആവേശകരമായ കാഴ്ച ഭക്തർ തങ്ങളുടെ മൊബൈൽ ക്യാമറകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മഹാ കുംഭമേളയുടെ അവിസ്മരണീയ നിമിഷം എന്നാണ് ആളുകൾ അതിനെ വിശേഷിപ്പിച്ചത്. മഹാ കുംഭമേള സംഗമത്തിന് മുകളിൽ എയർ ഷോ നടക്കുമ്പോൾ, ഭക്തർ അഭിമാനത്തോടെയും ആവേശത്തോടെയും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഇന്ത്യൻ വ്യോമസേനയിലെ ധീരരായ പൈലറ്റുമാർക്ക് നന്ദി പറഞ്ഞാണ് പല ഭക്തരും മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക