India

58 പേരെ കൊന്ന കോയമ്പത്തൂര്‍ ബോംബ് സ്ഫോടനആസൂത്രകന്‍ ബാഷയുടെ അന്ത്യയാത്രയ്‌ക്ക് ഡിഎംകെ സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയതിനെ വിമര്‍ശിച്ച് അമിത് ഷാ

കോയമ്പത്തൂരില്‍ 1998ല്‍ നടന്ന ബോംബ് സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകനായ എസ്. എ. ബാഷയുടെ അന്ത്യയാത്രയ്ക്ക് ഡിഎംകെ സര്‍ക്കാര്‍ എല്ലാ സംരക്ഷണവും ഒരുക്കിയതിനെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 58 പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പ്രതിയ്ക്കാണ് ഡിഎംകെ സര്‍ക്കാര്‍ മരണശേഷമുള്ള അന്ത്യയാത്രയ്ക്ക് സര്‍ക്കാര്‍ ചെലവില്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയത്. - അമിത് ഷാ വിമര്‍ശിച്ചു.

Published by

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ 1998ല്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ എസ്. എ. ബാഷയുടെ അന്ത്യയാത്രയ്‌ക്ക് ഡിഎംകെ സര്‍ക്കാര്‍ എല്ലാ സംരക്ഷണവും ഒരുക്കിയതിനെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 58 പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനത്തിന്റെ പ്രതിയ്‌ക്കാണ് ഡിഎംകെ സര്‍ക്കാര്‍ മരണശേഷമുള്ള അന്ത്യയാത്രയ്‌ക്ക് സര്‍ക്കാര്‍ ചെലവില്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയത്. – അമിത് ഷാ വിമര്‍ശിച്ചു.

2024 ഡിസംബര്‍ 16നാണ് 84ാം വയസ്സില്‍ ഹിന്ദുക്കളെ കൊല്ലാന്‍ കോയമ്പത്തൂര്‍ സ്ഫോടനപരമ്പര ആസൂത്രണം ചെയ്ത എസ്.എ. ബാഷ മരിച്ചത്. ജീവപര്യന്തം തടവുകാരനായ എസ്. എ. ബാഷ പരോളില്‍ കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്.

ഈ സ്ഫോടനത്തിന് പിന്നില്‍ കേരളത്തിലെ അബ്ദുള്‍ നാസര്‍ മദനിയുടെയും കരങ്ങള്‍ ഉണ്ടായിരുന്നു.

ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ പുനസംഘടിപ്പിച്ചാല്‍ തമിഴ്നാടിന് പാര്‍ലമെന്‍റില്‍ ഒരു സീറ്റുപോലും നഷ്ടപ്പെടില്ലെന്നും ഇതേക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എല്ലാവരെയും ഭയപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും അമിത് ഷാ പറഞ്ഞു. ജനസംഖ്യാടിസ്ഥാനില്‍ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കാനുള്ള കേന്ദ്രതീരുമാനം തമിഴ്നാടിന് മേല്‍ വാള്‍പോലെ തൂങ്ങിനില്‍ക്കുകയാണെന്ന് പ്രസംഗിച്ച മുഖ്യമന്ത്രി സ്റ്റാലിന്‍ മറ്റ് പാര്‍ട്ടികളുമായി സമരത്തിനൊരുങ്ങുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അമിത് ഷായുടെ ഈ വിശദീകരണം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by