കോട്ടയം: കേരളമെമ്പാടും നടന്ന പാതിവില തട്ടിപ്പില്‍ കോട്ടയം ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 263 കേസുകള്‍. ഏറ്റവും ഒടുവില്‍ രജിസ്റ്റര്‍ ചെയ്തത് അഞ്ച് കേസുകളാണ് . പൊന്‍കുന്നം സ്റ്റേഷനില്‍ രണ്ടും മുണ്ടക്കയം, കുറവിലങ്ങാട് ഏറ്റുമാനൂര്‍ സ്‌റ്റേഷനുകളില്‍ ഒരോ കേസുകളുമാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്‌കൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ പകുതി വിലയ്‌ക്ക് നല്‍കുമെന്ന് പ്രലോഭിപ്പിച്ച് നിക്‌ഷേപകരില്‍ നിന്ന് പണം തട്ടിയ സംഭവത്തിലാണ് ഈ കേസുകള്‍. സ്വയം പ്രഖ്യാപിത സാമൂഹിക പ്രവര്‍ത്തകനായ ഇടുക്കി കുടയത്തൂരിലെ 28 കാരനായ അനന്തു കൃഷ്ണനാണ് പദ്ധതിയുടെ സൂത്രധാരന്‍. ജനുവരി 30 ന് അനന്തുവിനെ അറസ്റ്റ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. തട്ടിപ്പിന്റെ മുഴുവന്‍ വ്യാപ്തിയും കണ്ടെത്തുന്നതിനായി എസ്ഐടി രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: