ചെന്നൈ ; ഡിഎംകെയുടെ ആസ്ഥാനമായ അണ്ണാ അറിവാലയം ഇരിക്കുന്ന അണ്ണാശാലയിലേക്ക് വരാന്‍ ശെധര്യമുണ്ടോയെന്ന വെല്ലുവിളി ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് തമിഴ്നാട്ടില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഉദയനിധി അണ്ണാമലൈയോട് അണ്ണാശാലയിലേക്ക് വരാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചത്. അണ്ണാസാലൈയിലേക്ക് വരാന്‍ വെല്ലുവിളിച്ച ഉദയനിധിയോട് സമയവും തിയതിയും കുറിച്ചുവെച്ചോളൂ എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. ഉദയനിധിയെ അണ്ണാ അറിവാലയത്തിന് മുന്നില്‍ വെച്ചു കാണാനും താന്‍ തയാറാണെന്ന് അദേഹം പറഞ്ഞു.
‘ഞാന്‍ ചെന്നൈയിലേക്ക് പോകുമ്പോഴെല്ലാം, ഒരുപക്ഷേ അടുത്ത ആഴ്ച, ഡിഎംകെ അംഗങ്ങള്‍ തീയതി, ദിവസം, സ്ഥലം എന്നിവ അടയാളപ്പെടുത്തട്ടെ. അണ്ണാശാലൈയില്‍ എവിടെ വരണമെന്ന് വ്യക്തമാക്കുക. പൊതുവായ സ്ഥലം നല്‍കരുത്, പക്ഷേ അണ്ണാശാലൈയില്‍ എവിടെയാണെന്ന് വ്യക്തമാക്കുക. ഞാന്‍ ഒറ്റയ്ക്ക് വരാം. ബിജെപി പ്രവര്‍ത്തകര്‍ എന്നെ അനുഗമിക്കില്ല. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, എല്ലാ ഡിഎംകെ പ്രവര്‍ത്തകരെയും പോലീസ് സേനയെയും ഉപയോഗിച്ച് എന്നെ തടയാന്‍ ശ്രമിക്കുക. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.’‘ അണ്ണാമലൈ പറഞ്ഞു.നേരത്തെ, ഡി.എം.കെ. യുടെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിന്റെ അസ്തിവാരം തോണ്ടുന്നത് വരെ താന്‍ പ്രവര്‍ത്തിക്കുമെന്ന് അണ്ണാമലൈ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: