ന്യൂഡൽഹി∙ ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി കബളിപ്പിച്ച കേസിൽ മലയാളി അറസ്റ്റിൽ. ട്രാവൽ ഏജന്റായ പി.ആർ.രൂപേഷ് എന്നയാളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു മലയാളിയായ ഡിജോ ഡേവിസ് (25) ആണ് ഇയാളുടെ തട്ടിപ്പിനിരയായത്. ഡിജോയുടെ റസിഡന്റ് പെർമിറ്റ് വ്യാജമാണെന്ന് ഇറ്റലിയിലെ വിമാനത്താവളത്തിൽവച്ച് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
ജനുവരി 25ന് ഡിജോ നാട്ടിലെത്തിയതിനു പിന്നാലെയാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് രൂപേഷ്, 8.20 ലക്ഷം രൂപ വാങ്ങിയതായി ചോദ്യം ചെയ്യലിൽ ഡിജോ വെളിപ്പെടുത്തി.
എംബിഎക്കാരനായ രൂപേഷ്, ടിക്കറ്റ് ബുക്കിങ്ങും വീസ സേവനങ്ങളും കൈകാര്യം ചെയ്യുന്ന സ്ഥാപനം നടത്തുകയാണ്. വിദേശത്ത് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് ഇയാൾ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: