India

ഗെറ്റൗട്ട് മോദി എന്ന മുദ്രാവാക്യം ഉയര്‍ത്തിയാല്‍ ഉദയനിധി സ്റ്റാലിന്റെ വീട് വളയുമെന്ന് അണ്ണമാലൈ; മിണ്ടാട്ടം മുട്ടി ഉദയനിധി

ഗെറ്റൗട്ട് മോദി എന്ന മുദ്രാവാക്യം മുഴക്കിയാല്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ മകനും ഉപമുഖ്യമന്ത്രിയുമായി ഉദയനിധി സ്റ്റാലിന്‍റെ വീട് വളഞ്ഞ് എതിരായി പോസ്റ്ററുകള്‍ പതിക്കുമെന്ന് വെല്ലുവിളിച്ച് അണ്ണാമലൈ. ഇതുവരെയും ഗെറ്റൗട്ട് മോദി എന്ന് പറയാന്‍ ധൈര്യപ്പെടാതെ മൗനം പാലിച്ചിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍.

Published by

ചെന്നൈ: ഗെറ്റൗട്ട് മോദി എന്ന മുദ്രാവാക്യം മുഴക്കിയാല്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായി ഉദയനിധി സ്റ്റാലിന്റെ വീട് വളഞ്ഞ് എതിരായി പോസ്റ്ററുകള്‍ പതിക്കുമെന്ന് വെല്ലുവിളിച്ച് അണ്ണാമലൈ. ഇതുവരെയും ഗെറ്റൗട്ട് മോദി എന്ന് പറയാന്‍ ധൈര്യപ്പെടാതെ മൗനം പാലിച്ചിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍.

തന്റെ വീടിരിക്കുന്ന അണ്ണാ ശാലൈയിലേക്ക് ധൈര്യമുണ്ടെങ്കില്‍ വരാന്‍ ഉദയനിധി സ്റ്റാലിന്‍ അണ്ണാമലൈയെ വെല്ലുവിളിച്ചെങ്കിലും ഗെറ്റൗട്ട് മോദി മുദ്രാവാക്യം പിന്നീട് ഉയര്‍ത്താന്‍ ഉദയനിധി സ്റ്റാലിന്‍ തയ്യാറായിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡിഎംകെ ആസ്ഥാനത്ത് നടന്ന സര്‍വ്വകക്ഷി സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിന്‍ ആദ്യമായി ഗെറ്റൗട്ട് മോദി പ്രയോഗം നടത്തിയത്. ഇതുവരെ ഗോ ബാക് മോദി എന്നേ പറഞ്ഞിട്ടുള്ളൂ എന്നും ഇനിയും തമിഴ്നാടിനെ അവഗണിച്ചാല്‍ ഗെറ്റൗട്ട് മോദി എന്ന് പറയേണ്ടതായി വരും എന്നാണ് ഉദയനിധി സ്റ്റാലിന്‍ പ്രസംഗിച്ചത്.

ഇതോടെയാണ് അണ്ണാമലൈ പ്രകോപിതനായത്. ധൈര്യമുണ്ടെങ്കില്‍ ഗെറ്റൗട്ട് മോദി എന്ന് വിളിക്കൂ എന്നാണ് ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ചത്. ഉദയനിധി സ്റ്റാലിന്‍ പിന്നീട് ഗെറ്റൗട്ട് മോദി എന്ന് വിളിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലെങ്കിലും ഡിഎംകെ പ്രവര്‍ത്തകര്‍ ഗെറ്റൗട്ട് മോദി എന്ന ഹാഷ് ടാഗ് ഒരു ദിവസം സമൂഹമാധ്യമത്തില്‍ ട്രെന്‍ഡിങ്ങ് ആക്കിയിരുന്നു. ഇതോടെ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപി ഗെറ്റൗട്ട് സ്റ്റാലിന്‍ എന്ന ഹാഷ് ടാഗും ട്രെന്‍ഡിങ്ങ് ആക്കി മാറ്റി.

നാഷണല്‍ എജ്യുക്കേഷന്‍ പോളിസിയുടെ ഭാഗമായി ഹിന്ദി ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ പഠിക്കുക എന്ന നയം തമിഴ്നാടിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തിയിരുന്നു. ഇതോടെയാണ് റെയില്‍വേ സ്റ്റേഷനുകളില്‍ ഹിന്ദിയില്‍ എഴുതിയ ബോര്‍ഡുകളില്‍ കരി ഓയില്‍ ഒഴിച്ചുകൊണ്ടുള്ള പ്രതിഷേധം ഡിഎംകെ ആരംഭിച്ചത്. എന്തായാലും വലിയ വാക് പോരാണ് അണ്ണാമലൈയും ഡിഎംകെയും തമ്മില്‍ അണ്ണാമലൈയും ഉദയനിധി സ്റ്റാലിനും തമ്മില്‍ നടക്കുന്നത്.

പണ്ട് സനാതനധര്‍മ്മത്തെ ഡെങ്കിപ്പനിയോടും കോവിഡിനോടും ഉപമിച്ച ഉദയനിധി സ്റ്റാലിന്‍ ഒടുവില്‍ ഇന്ത്യയാകെ പ്രതിഷേധങ്ങളെയും കേസുകളെയും നേരിട്ടിരുന്നു. ഒടുവില്‍ തമിഴ്നാട്ടില്‍ നടക്കുന്ന കായികമേള ഉദ്ഘാടനം ചെയ്യാന്‍ മോദിയെ നേരിട്ട് ചെന്ന് കണ്ട് ക്ഷണിച്ചാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക