India

ഞങ്ങൾ ഇന്ത്യയെ തോൽപ്പിക്കും ; പാകിസ്ഥാനെ വമ്പൻ രാജ്യമാക്കി മാറ്റും ; ഇല്ലെങ്കിൽ എന്റെ പേര് ഞാൻ മാറ്റും : വെല്ലുവിളിച്ച് ഷെഹ്ബാസ് ഷെരീഫ്

Published by

ഇസ്ലാമാബാദ് : ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്ത് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . അല്ലെങ്കിൽ തന്റെ പേര് മാറ്റുമെന്നാണ് ഷെഹ്ബാസിന്റെ വെല്ലുവിളി . ബിസിനസ് മാഗസിൻ ഫോർബ്‌സ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ , ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പന്ന രാജ്യമായി റാങ്ക് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന .

‘ ഞാൻ നവാസ് ഷെരീഫിന്റെ ആരാധകനാണ്, അദ്ദേഹത്തിന്റെ പാത പിന്തുടരും. എന്റെ ജീവിതത്തെക്കൊണ്ട് ഞാൻ സത്യം ചെയ്യുന്നു, അത് അവനാൽ അനുഗ്രഹിക്കപ്പെട്ടതാണ്. ശരീരത്തിൽ ശക്തിയുള്ളിടത്തോളം കാലം പോരാടും . ഇന്ത്യയെ വീഴ്‌ത്തും , പാകിസ്ഥാനെ ഇന്ത്യയേക്കാൾ മികച്ച രാജ്യമാക്കി മാറ്റിയില്ലെങ്കിൽ എന്റെ പേര് മാറ്റും. ‘ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

അതേസമയം ഷെരീഫ് പേര് മാറ്റാൻ ഉടൻ തയ്യാറാകണമെന്നാണ് വീഡീയോയ്‌ക്ക് വരുന്ന കമന്റ്. വെല്ലുവിളിയ്‌ക്കുന്നത് ആരെയാണെന്ന ഓർമ്മ വേണമെന്നും , പുൽവാമയ്‌ക്ക് പക വീട്ടി സർജിക്കൽ സ്ട്രൈക്ക് നടത്തിയ ഇന്ത്യയുടെ കരുത്ത് മറക്കരുതെന്നാണ് ചിലർ പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by