India

ഹിന്ദുക്കളെ വെല്ലുവിളിക്കരുത് , അനാവശ്യമായി പ്രകോപിപ്പിക്കരുത് :  ഒവൈസിയ്‌ക്കും, ഇസ്ലാം മതഭീകരർക്കും മുന്നറിയിപ്പുമായി കിരൺ റിജിജു

Published by

ന്യൂഡൽഹി : ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദുക്കളെ ബഹുമാനിക്കണമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു.ഹിന്ദുക്കളെ പ്രകോപിപ്പിക്കരുതെന്നും ഇന്ത്യയെ മതേതരമാക്കിയത് ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഒവൈസിയുടെ അടിമയാണെന്ന് പറഞ്ഞ് തീവ്ര ഇസ്ലാമിസ്റ്റുകളിൽ ഒരാൾ ഹിന്ദുക്കളെ വെല്ലുവിളിച്ചിരുന്നു . ‘ ഞാൻ അക്ബറുദ്ദീൻ ഒവൈസിയുടെ അടിമയാണ് .15 മിനിറ്റ് കൂടി ബാക്കിയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, അവർ മനസ്സിലാക്കട്ടെ ‘ എന്നാണ് ഇയാൾ പറയുന്നത് . മുൻപ് ഒവൈസി നടത്തിയ പ്രസംഗം എന്ന നിലയിലാണ് ഇയാളുടെ പ്രസ്താവന . 15 മിനിറ്റ് പോലീസിനെ നീക്കം ചെയ്യുക, ആർക്കാണ് ധൈര്യമെന്നും ആരാണ് ശക്തനെന്നും ഞങ്ങൾ കാട്ടിത്തരാമെന്ന് മുൻപ് ഒവൈസിയും, സഹോദരനും പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിലുമുള്ളത് .

ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഈ വീഡിയോയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹിന്ദുക്കളെ പ്രകോപിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ‘ ഇന്ത്യയെ മതേതരമാക്കിയത് ഹിന്ദുക്കളാണ്. നമ്മൾ ന്യൂനപക്ഷമാണ്, ഭൂരിപക്ഷ ഹിന്ദുക്കളെ ബഹുമാനിക്കണം! ഹിന്ദുക്കൾ സഹിഷ്ണുതയുള്ളവരും ഇന്ത്യയെ മതേതരമാക്കിയവരുമായതിനാൽ, അനാവശ്യമായി ഹിന്ദുക്കളെ പ്രകോപിപ്പിക്കരുതെന്ന് ഞാൻ എല്ലാവരോടും പറയുന്നു.‘ – അദ്ദേഹം പറഞ്ഞു .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by