World

ബാബര്‍ അസം ഫ്രോഡ് ; യഥാർത്ഥ രാജാവ് കൊഹ്ലി തന്നെ ; പുകഴ്‌ത്തി ഷൊയിബ് അക്തറും, മുഹമ്മദ് ഹഫീസും

Published by

ഇസ്ലാമാബാദ് : പാക് ബാറ്റര്‍ ബാബര്‍ അസം ഫ്രോഡാണെന്ന് മുന്‍ പാക് പേസര്‍ ഷൊയിബ് അക്തര്‍. ബാബര്‍ തെറ്റായ ഹീറോകളെയാണ് തിരഞ്ഞെടുത്തത്. ചിന്താഗതി തന്നെ തെറ്റാണ്. തുടക്കം മുതല്‍ തന്നെ ഫ്രോഡായിരുന്നു

ബാബര്‍ അസമിനെ എന്തിനാണ് എപ്പോഴും വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നത്? കോലിയുടെ ഹീറോ ആരാണെന്ന് പറയൂ? സച്ചിന്‍ തെണ്ടുല്‍ക്കര്‍.അദ്ദേഹം 100 സെഞ്ചുറികള്‍ തികച്ചിട്ടുണ്ട്. വിരാട് ആ പാരമ്പര്യം പിന്തുടരുകയാണ് – ടെലിവിഷൻ ചർച്ചയ്‌ക്കിടെ അക്തർ പറഞ്ഞു ,

ബാബര്‍ അസം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യക്കെതിരെ ഒരു മത്സരത്തിലെങ്കിലും പാകിസ്ഥാനെ ഒറ്റക്ക് ജയിപ്പിച്ചിട്ടുണ്ടോ എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ നായകന്‍ മുഹമ്മദ് ഹഫീസ് ചോദിച്ചു. ബാബര്‍ മികച്ച കളിക്കാരനാണ്. പക്ഷെ ഇന്ത്യക്കെതിരെയോ സെന രാജ്യങ്ങളിലോ(ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്) ഒറ്റക്ക് കളി ജയിപ്പിക്കാന്‍ ഇതുവരെയായിട്ടില്ല. ബാബര്‍ അല്ല, യഥാര്‍ത്ഥ രാജാവ്, അത് വിരാട് കോലിയാണ് എന്നും ഹഫീസ് പറഞ്ഞു .

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by