India

44 ദിവസവും 64 കോടി ഭക്തരും ; യോഗി രാജിലെ സനാതന ധർമ്മത്തിന്റെ മഹത്തായ ഉത്സവം പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുമ്പോൾ

മഹാ കുംഭമേളയുടെ അവസാന ഏഴ് ദിവസങ്ങളിൽ ഒരു കോടിയിലധികം ഭക്തർ എല്ലാ ദിവസവും ത്രിവേണി നദിയിൽ പുണ്യസ്നാനം നടത്തുന്നുണ്ടെന്നാണ് കണക്ക്

Published by

ലഖ്നൗ : പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേള അവസാന ഘട്ടത്തിലെത്തി. കഴിഞ്ഞ ഒന്നര മാസമായി സംഗമ തീരത്ത് നടന്നുവരുന്ന മഹാ കുംഭമേള ഒരു ദിവസത്തിനുശേഷം അവസാനിക്കും. 144 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഈ മഹാ കുംഭമേള സൃഷ്ടിക്കുന്നത് നിരവധി റെക്കോർഡുകളാണ്. ജനുവരി 13 നാണ് മഹാ കുംഭമേള ആരംഭിച്ചത്.

മഹാ കുംഭമേളയിലെ ഭക്തജനത്തിരക്ക് ഇതിനോടകം പുതിയ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. മഹാ കുംഭമേളയുടെ അവസാന ഏഴ് ദിവസങ്ങളിൽ ഒരു കോടിയിലധികം ഭക്തർ എല്ലാ ദിവസവും ത്രിവേണി നദിയിൽ പുണ്യസ്നാനം നടത്തുന്നുണ്ടെന്നാണ് കണക്ക്. ശരാശരി ഇതുവരെ 1.5 കോടി ഭക്തർ എല്ലാ ദിവസവും സംഗമത്തിൽ കുളിച്ചിട്ടുണ്ട്.

ഭക്തരുടെ ഈ എണ്ണം തന്നെ ഒരു വലിയ റെക്കോർഡാണ്. ഇതുവരെ 64 കോടിയിലധികം ആളുകൾ പ്രയാഗ്‌രാജിൽ വന്ന് സംഗമത്തിൽ സ്നാനം ചെയ്തിട്ടുണ്ട്.  മഹാശിവരാത്രിയിലെ അവസാന സ്നാന മഹോത്സവം വരെ ഭക്തരുടെ എണ്ണം 68-70 കോടി വരെ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഫെബ്രുവരി 26 ന് മഹാശിവരാത്രി ദിനത്തിൽ അവസാനത്തെ കുംഭസ്നാനത്തിനായി ധാരാളം ഭക്തർ എത്തുമെന്നാണ് അധികൃതര പ്രതീക്ഷിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മുതൽ ജില്ലാ ഭരണകൂടം വരെ എല്ലാവരും ജാഗ്രതയിലാണ്. ജനങ്ങളുടെ സുരക്ഷയ്‌ക്കും ക്രമീകരണങ്ങൾക്കുമായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ധാരാളം പോലീസ് ഉദ്യോഗസ്ഥർക്ക് പുറമെ ട്രെയിനുകൾക്കും ബസുകൾക്കും പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക