Kerala

അഭയ കേസിന് വഴിത്തിരിവുണ്ടാക്കിയ ജോമോന്റെ ആത്മകഥ ബിര്‍ള ഗ്രൂപ്പ് ഡോക്യൂമെന്ററിയാകുന്നു

Published by

കൊച്ചി: സിസ്റ്റര്‍ അഭയ കേസിന്റെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എന്ന നിലയില്‍ പ്രശസ്തനായ ജോമോന്‍ പുത്തന്‍പുരക്കലിനെക്കുറിച്ച് ബിര്‍ള ഗ്രൂപ്പിന്റെ സിനിമ നിര്‍മ്മാണ കമ്പനിയായ മുംബൈ ആസ്ഥാനമായുള്ള അപ്‌ളൗസ് എന്‍ന്‌റെര്‍ടൈന്‍മെന്‌റ് ഡോക്യൂമെന്ററി നിര്‍മിക്കുന്നു. ജോമോന്‍ തന്നെയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ‘ദൈവത്തിന്റെ സ്വന്തം വക്കീല്‍’ എന്ന ജോമോന്റെ ആത്മകഥ അടിസ്ഥാനമാക്കിയാണ് ഡോക്യൂമെന്ററി നിര്‍മിക്കുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന ശ്രദ്‌ധേയനായ ജോമോന്‍ കോട്ടയം ജില്ലയിലെ അരീക്കര സ്വദേശിയാണ്. ആദ്യ ഘട്ടത്തില്‍ കേസ് അന്വേഷണം അട്ടിമറിച്ച് ആത്മഹത്യയെന്ന് വിധിയെഴുതിയ സിസ്റ്റര്‍ അഭയ കൊലക്കേസിലെ ദുരൂഹതകള്‍ വെളിവാക്കുന്നതില്‍ ജോമോന്‌റ ആക്ഷന്‍ കൗണ്‍സില്‍ മുഖ്യ പങ്കുവഹിച്ചിരുന്നു. 2009- ല്‍ സിസ്‌റര്‍ അഭയ കേസില്‍ തുടക്കം മുതലുള്ള ഉന്നത സ്വാധീനങ്ങള്‍ അടക്കം വിശദമാക്കുന്ന ‘അഭയകേസ് ഡയറി’ എന്ന പുസ്തകവും പുറത്തിറക്കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക