ഇസ്ലാമാബാദ് : പാകിസ്ഥാൻ അടുത്തിടെ രാജ്യത്ത് ആദ്യമായി ഗ്വാദറിൽ ആദ്യത്തെ കഴുത കശാപ്പ്ശാല തുറക്കാൻ പോകുന്നു. ചൈനയിൽ കഴുത ഇറച്ചി, എല്ലുകൾ, തുകൽ എന്നിവയുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായാണ് ഇത് തുറന്നതെന്നാണ് റിപ്പോർട്ട്. ഈ പദ്ധതിക്കായി പാകിസ്ഥാൻ ഏകദേശം ഏഴ് മില്യൺ ഡോളർ ചെലവഴിച്ചതായാണ് വിവരം. ഈ കശാപ്പുശാല നടത്തുന്നത് ചൈനീസ് കമ്പനിയായ ഹാംഗെങ്ങാണ്.
സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഗ്വാദറിലെ ഈ കശാപ്പുശാല ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഒരു പ്രധാന ഭാഗമാണ്. ഈ കശാപ്പുശാലയിൽ എല്ലാ വർഷവും മൂന്ന് ലക്ഷം കഴുതകളുടെ തൊലി എടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ തൊലികൾ പിന്നീട് എജിയാവോ എന്ന പരമ്പരാഗത ഔഷധം ഉണ്ടാക്കുന്നതിനായി ചൈനയിലേക്ക് അയയ്‌ക്കും. ഈ മരുന്ന് രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും കാൻസർ തടയുന്നതിനും സഹായിക്കുമെന്ന് അവകാശപ്പെടുന്നു.
ചൈനയിൽ മരുന്നിനായി ആവശ്യത്തിന് കഴുതകളുടെ തോൽ ലഭ്യമല്ല എന്നാണ് വിവരം. ഈ സാഹചര്യത്തിൽ ചൈന ഇപ്പോൾ തന്റെ പിണിയാളായ ജിന്നയുടെ രാജ്യത്തെ കഴുതകളിൽ കണ്ണുവെച്ചിരിക്കുകയാണ്. അതേ സമയം പാകിസ്ഥാനിൽ കഴുതകൾക്ക് ഒരു കുറവുമില്ല. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും കൂടുതൽ കഴുതകൾ പാകിസ്ഥാനിലാണുള്ളത്. ഇന്നും ഗ്രാമങ്ങളിൽ ആളുകളുടെ ഗതാഗതത്തിന് കഴുത വണ്ടി അവിടെ ഉപയോഗിക്കുന്നുണ്ട്. അവിടത്തെ മതപാരമ്പര്യത്തിൽ ചില സ്ഥലങ്ങളിൽ കഴുതകളെ വളരെയധികം പ്രശംസിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.
ഇസ്ലാമിക നിയമം കഴുത മാംസം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതുകൊണ്ടാണ് അവരുടെ മാംസം വിദേശത്തേക്ക് അയയ്‌ക്കുന്നത്. കശാപ്പ് ശാല തുറക്കുന്നതോടുകൂടി ഇനി കൂടുതൽ കയറ്റുമതി ചെയ്യും. കഴുതകളുടെ ഉപോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ജീവനുള്ള കഴുതകളെ കയറ്റുമതി ചെയ്യുന്നതിനേക്കാൾ പ്രായോഗികമാണെന്ന് പാകിസ്ഥാൻ ദേശീയ ഭക്ഷ്യസുരക്ഷാ ഗവേഷണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.
എന്നിരുന്നാലും, കഴുതകൾക്കായുള്ള ഈ കശാപ്പുശാലയുടെ നിർമ്മാണത്തെക്കുറിച്ച് പാകിസ്ഥാനിൽ വലിയ വിവാദം ഉയർന്നുവന്നിട്ടുണ്ട്. കഴുതകളെ കൊല്ലാൻ അനുവദിക്കില്ലെന്ന് മതനേതാക്കളും നാട്ടുകാരും ഉറച്ചുനിൽക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ വളരെ ഉപയോഗപ്രദമായ കഴുതകളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് അവർ ഇതിനകം തന്നെ ആശങ്കാകുലരാണെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഇപ്പോൾ ചൈന ഒരു പടി മുന്നോട്ട് വച്ചിരിക്കുന്നതിനാൽ കഴുത അറവുശാല നിർമ്മിക്കപ്പെടുമെന്ന് ഉറപ്പാണ്. രാജ്യത്തെ നേതാക്കളും ഇതിനായി ധാരാളം പണം ചെലവഴിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ഈ പദ്ധതിയെക്കുറിച്ച് മറ്റ് പല രാജ്യങ്ങളിലും ആശങ്കകൾ ഉയർന്നിട്ടുണ്ട്. ആഗോള ആവശ്യം നിറവേറ്റുന്നതിനായി ഓരോ വർഷവും ഏകദേശം 5.9 ദശലക്ഷം കഴുതകളെ കശാപ്പ് ചെയ്യുന്നുണ്ടെന്ന് യുകെയിലെ ചാരിറ്റിയായ ഡോങ്കി സാങ്ച്വറി പറയുന്നു.
നേരത്തെ ആഫ്രിക്കൻ യൂണിയൻ കഴുതത്തോൽ കയറ്റുമതി നിരോധിച്ചിരുന്നു. അതിനാൽ ഇപ്പോൾ ചൈനയുടെ എല്ലാ പ്രതീക്ഷകളും പാകിസ്ഥാനിലാണ്. രാജ്യത്തെ 2023-24 ലെ സാമ്പത്തിക സർവേ റിപ്പോർട്ട് കാണിക്കുന്നത് ആ രാജ്യത്തെ കഴുതകളുടെ എണ്ണം 55 ലക്ഷത്തിൽ നിന്ന് 59 ലക്ഷമായി വർദ്ധിച്ചു എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: