ന്യൂഡൽഹി : ഏത് മതത്തിലെയും ജനങ്ങൾ ഉള്ളിടങ്ങളിലെല്ലാം അവരുടെ ആരാധനാലയങ്ങളും തീർച്ചയായും ഉണ്ടായിരിക്കുമെന്നതിൽ സംശയമില്ല. എന്നാൽ ലോകത്തിലെ ചില രാജ്യങ്ങളിൽ ഗണ്യമായ അളവിൽ മുസ്ലീങ്ങൾ ഉണ്ടെങ്കിലും പ്രാർത്ഥന നടത്താൻ ഒരു പള്ളി പോലുമില്ല . അതിലൊന്നാണ് സ്ലോവാക്യ
ചെക്കോസ്ലോവാക്യയിൽ നിന്ന് വേർപിരിഞ്ഞ് രൂപംകൊണ്ട രാജ്യമാണ് സ്ലൊവാക്യ. സ്ലോവാക്യയിൽ ഏകദേശം 5000 മുസ്ലീം ജനസംഖ്യയുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുമായി താരതമ്യം ചെയ്താൽ, അത് രാജ്യത്തിന്റെ വിസ്തൃതിയുടെ 0.1 ശതമാനമാണ്. രാജ്യത്ത് ഒരു പള്ളി വേണമെന്ന ആവശ്യത്തെക്കുറിച്ച് ഇവിടുത്തെ മുസ്ലീങ്ങൾ എല്ലാ ദിവസവും വാദപ്രതിവാദങ്ങൾ നടത്തുന്നു. 2000-ത്തിൽ രാജ്യ തലസ്ഥാനത്ത് ഒരു ഇസ്ലാമിക കേന്ദ്രം തുറന്നപ്പോഴാണ് ഇവിടെ ഏറ്റവും വലിയ വിവാദം ഉണ്ടായത്.
പതിനേഴാം നൂറ്റാണ്ടിലാണ് മുസ്ലീങ്ങൾ ഇവിടെ താമസമാക്കിയത്. 2000-ൽ സ്ലോവാക്യയുടെ തലസ്ഥാനത്ത് ഇസ്ലാമിക് സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. സ്ലോവാക് ഇസ്ലാമിക് വഖ്ഫ്സ് ഫൗണ്ടേഷന്റെ അത്തരം ശ്രമങ്ങൾ തലസ്ഥാന മേയർ നിരസിക്കുകയും ചെയ്തു.2016-ൽ സ്ലോവാക്യയിൽ ഒരു നിയമം പാസാക്കി, അതനുസരിച്ച് രാജ്യത്ത് ഇസ്ലാമിനെ ഒരു മതമായി അംഗീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: